Friday, November 1, 2024

Top 5 This Week

Related Posts

28 മാസത്തെ ജയിൽ വാസത്തിനുശേഷം സിദ്ദീഖ് കാപ്പൻ വീട്ടിലേത്തി

ഉത്തർ പ്രദേശ് പോലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ വീട്ടിലെത്തി. 28 മാസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ കാപ്പൻ തിങ്കളാഴ്ച രാത്രി 9.30ഓടെ ഓടെയാണ് കണ്ണമംഗലം പൂച്ചോലമാടുള്ള സ്വന്തം വീട്ടിലെത്തിയത്. കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറികൂടിയായിരുന്ന കാപ്പൻ

രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. 2020ൽ ഉത്തർപ്രദേശിലെ ഹാഥറസിൽ നടന്ന ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് യു.പി പൊലീസ് കാപ്പനെയും സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്ത്. ഹാഥറസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ശേഷം യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച കാപ്പന്റെ മോചനത്തിനായി പ്ത്ര പ്രവർത്തക സംഘടനയും സാമൂഹ്യ സന്നദ്ധ പ്രവർത്തകരും നീണ്ട ഇടപെടലാണ്് നടത്തിയത്. ആരോഗ്യ സ്ഥിതി മോശമായ കാപ്പന് ചികിത്സ ഒരുക്കുന്നതിനു ജാമ്യം നേടുന്നതിനും സുപ്രിം കോടതിയിൽ അടക്കം വലിയ നിയമ പോരാട്ടം നടന്നു.

ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെന്നും നീതിക്കായി തന്നോടൊപ്പം നിന്ന മുഴുവൻ മനുഷ്യരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles