Thursday, December 26, 2024

Top 5 This Week

Related Posts

209 പേരുടെ വസ്തുക്കൾ ജപ്തി നടപടി പൂർത്തിയാക്കിയതായി സർക്കാർ കോടതിയിൽ റിപ്പോർട്ട് നല്്കി

209 പേരുടെ വസ്തുക്കൾ ജപ്തി നടപടി പൂർത്തിയാക്കിയതായി സർക്കാർ കോടതിയിൽ റിപ്പോർട്ട് നല്്കി. ഹർത്താലിനു അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തെയും കെണിയിലാക്കി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്തവരും, മുസ്ലിം ലീഗ് പ്രവർത്തകരും ഉൾപ്പെടെ ജപ്തിനടപടിക്കിരയായത് വിവാദമായിരിക്കെ 209 പേരുടെ 248 വസ്തുക്കൾ ജപ്തി നടപടികൾ പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഏറ്റവും കൂടുതൽപേർ ജപ്തിക്കിരയായിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്
ജപ്തി ചെയ്ത സ്വത്തിൻറെ ജില്ല തിരിച്ചുള്ള എണ്ണം: തിരുവനന്തപുരം -5, കൊല്ലം -1, പത്തനംതിട്ട -6, ആലപ്പുഴ -5, കോട്ടയം -5, ഇടുക്കി -6, എറണാകുളം -6, തൃശൂർ -18, പാലക്കാട് -23, മലപ്പുറം -126, കോഴിക്കോട് -22, വയനാട് -11, കണ്ണൂർ -8, കാസർകോട് -6. എന്നിങ്ങനെയാണ് ജപ്തി ചെയ്ത കണക്ക്്

ഇതിൽ കേസിന് ആസ്പദമായ ഹർത്താലിനു അഞ്ച് മാസം മുമ്പ് സംഘ്പരിവാർ കൊലചെയ്ത പാലക്കാട്
എലപ്പുള്ളിയിലെ സുബൈറിന്റെ അഞ്ച് സെന്റ് സ്ഥലവും വീടും ഉൾപ്പെടുന്നു. ..സുബൈറിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവർ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താൻ ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്. 2022 ഏപ്രിൽ പതിനഞ്ചിനാണ് കാറിലെത്തിയ ഒരു സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സെപ്തംബർ മൂന്നിനാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയത്. ആഭ്യന്തര വകുപ്പ് നൽകിയ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ പട്ടിക പ്രകാരമാണ് നടപടിയെന്നാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പൊതുമുതൽ നഷ്ടവുമായി ബന്ധപ്പെട്ട് 5.2 കോടി രൂപ ഈടാക്കുന്നതിനാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികൾ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles