Friday, December 27, 2024

Top 5 This Week

Related Posts

19 കാരിയെ ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെ കെട്ടിടത്തിൽ നിന്നു 19 കാരിയെ വീണു മരിച്ച നിലയിൽ. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര ( 19 ) നെയാണ് ബഹുനില കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഉച്ചക്ക് 2 മണി മുതൽ അക്ഷരയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ ഒമ്പതു മണിക്ക് ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര പോസ്റ്റ് ഇട്ടിരുന്നു. സുൽത്താൻ ബത്തേരി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. സുൽത്താൻ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

റിപ്പോർട്ട് : റിസാനത്ത് സലീം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles