Home NEWS മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിെരെ ഗൂഢാലോചന നടത്തുന്നതായി പരാതി

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിെരെ ഗൂഢാലോചന നടത്തുന്നതായി പരാതി

മാനന്തവാടി: സത്യസന്ധരമായി ജോലി ചെയ്യുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി ഉന്നയിച്ച് വരുതിയിൽ നിർത്താൻ ശ്രമം നടത്തുന്നതായി ആരോപണം.
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ കൃത്യമായി നിയമം പാലിച്ച് ടെസ്റ്റ് നടത്തുന്നതിൽ രോഷാകുലരായ ഒരു വിഭാഗമാണ് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് മാനന്തവാടി ജോ:ആർ.ടി.ഒ മനു പി.ആർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുക എന്നതാണ് ചില സംഘങ്ങളുടെ ലക്ഷ്യം. ഇതനുവദിച്ചു കൊടുക്കാനാവില്ല. കൃത്യമായി ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമെ ലൈസൻസ് നൽകേണ്ടതുള്ളു എന്ന ബഹു: ട്രാൻസ്പോർട്ട് മന്ത്രിയുടെ പ്രസ്താവന അതെ പോലെ നടപ്പിലാക്കുന്നു എന്നതാണ് ഇത്തരം ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിനു പിന്നിൽ. സ്ത്രീകളടക്കമുള്ളവരോട് മോശമായി പെറുമാറിയെന്ന് വരുത്തി തീർത്ത് ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിക്കു നിർത്താനാണ് ചില സംഘങ്ങളുടെ ലക്ഷ്യം. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങാൻ കഴിയില്ലെന്നും ജോ: ആർ.ടി.ഒ മനു പി.ആർ പറഞ്ഞു. മാനന്തവാടി ആർ.ടി.ഒ ഓഫീസിലെ എം.വി ഐക്കെതിരെയാണ് വ്യാജ പരാതി ഉന്നയിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here