Saturday, December 28, 2024

Top 5 This Week

Related Posts

150 കോടിയുടെ പദ്ധതി : സാമൂഹ്യ സുരക്ഷയ്‌ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും മുൻതൂക്കം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കൊച്ചി: സാമൂഹ്യ സുരക്ഷയ്‌ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാർഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലക്കും വികസന- പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി എറണാകുളം ജില്ലാപഞ്ചാത്ത് ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം അവതരിപ്പിച്ചു.

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമം ഉറപ്പുവരുത്തുന്നതിനും എറണാകുളം തരിശ് രഹിത ജില്ലയും ട്രാൻസ് ജെൻഡർ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്്്.
10,88,13,696 രൂപ മുന്നിരിപ്പും 150,45,01,696 രൂപ ആകെ വരവും 145,82,56,500 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 4,62,46,196 രൂപ നീക്കിയിരിപ്പുമുള്ളതുമാണ്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

ലഭ്യമായ തനത് വരുമാന സ്രോതമ്പുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസുകൾ കണ്ടെത്തിയും ചെലവുകൾ നിയന്ത്രിച്ചും തനത് ഫണ്ട് സ്ഥിതി മെച്ചപെടുത്തുന്ന നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്.. കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി പ്രസിഡന്റ് ഉല്ലാസ് തോമസും വൈസ് പ്രസിഡന്റ് സനിത റഹീമും പറഞ്ഞു. ബഹുവിധമായ ആവശ്യങ്ങളെ നിറവേറ്റുന്നതിന് ആവശ്യമായ പദ്ധതികൾക്ക് വേണ്ട പണം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജില്ലാ പഞ്ചായത്തിനുള്ള ബജറ്റ് വിഹിതത്തിൽ പ്രത്യേകിച്ച് റോഡ് ഫണ്ടിൽ വലിയ കുറവ് വരുത്തിയിട്ടുണ്ടെന്നും ഉല്ലാസ് തോമസ് പറഞ്ഞു.

എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി ആവിഷ്‌കരിക്കും, ചുരുങ്ങിയ കാലത്തിനുളളിൽ ജില്ലയിലെ മാലിന്യ പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതി രൂപികരിക്കും ജില്ലാ ഭരണകൂടവുമായി ചേർന്ന് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സംയുക്തമായി ജില്ലയിലെ എല്ലാ വിധത്തിലുമുള്ള മാലിന്യങ്ങൾ ശേഖരിക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കംചെയ്യാനും പുതിയത് എത്താതെ തടയാനും ഹരിത കർമ്മസേന മാതൃകയിൽ ബ്ലൂആർമിക്ക് രൂപം നൽകും. പരീക്ഷണാടിസ്ഥാനത്തിൽ തീരദേശത്തെ ഏതാനും പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കും. യന്ത്രം ഘടിപ്പിച്ച വള്ളവും മറ്റ് ഉപകരണങ്ങളും ഇവിടേക്ക് നൽകും. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനി കമ്പിവേലി കട്ടുന്നതിന് കവചം പദ്ധതി.

അലോപ്പതി, ആയുർവേദ ഹോമിയോ ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും മരുന്നിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 100 ലക്ഷംരൂപയുടെ പദ്ദതികളാണ് ബജറ്റിലുൾപ്പെടുത്തിയിട്ടുള്ളത്.
പാലിയേറ്റീവ് കെയർ പദ്ധതിക്കായി 50 ലക്ഷവും ഉൾപ്പെടുത്തി. ആലുവ ജില്ലാ ആശുപത്രിയിൽ ഐസിയു മെഡിക്കൽ യൂണിറ്റ് തുടങ്ങും. ഇവിടുത്തെ ഒഫ്താൽമോളജി വിഭാഗം ദ്യഷ്ടി എന്ന പേരിൽ അത്യാധുനീക നിലവാരത്തിലാക്കും. അതി ദരിദ്രവിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി പരിശോധിച്ച് കണ്ണടകൾ സൗജന്യമായി നൽകും.
കരൾമാറ്റ ശസ്ത്രക്രീയക്കായി 40 ലക്ഷം രൂപയുടെ പുനർജനി പദ്ധതിയും ബജറ്റിലുണ്ട്.
600 ലധികം വ്യക്ക രോഗികൾക്ക് പ്രതിവർഷം 48,000 രൂപ വീതം നൽകി വരുന്നു. പദ്ധതി തുടരുന്നതിനായി ജില്ലാ പഞ്ചായത്ത് വിഹിതമായി 90 ലക്ഷം രൂപ നീക്കിവച്ചു. ഉപയോഗിച്ച ശേഷം മിച്ചം വരുന്ന മരുന്നുകൾ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന നന്മ പദ്ധതി. ആരോഗ്യ പ്രവർത്തകർ വഴി വീടുകളിൽ നിന്നും ശേഖരിക്കുന്ന മരുന്നുകൾ പി എച്ച്‌സികൾ വഴി ജില്ലാ ആശുപത്രിക്ക് കൈമാറും. ഇവിടുന്നാണ് അർഹരായ രോഗികൾക്ക് വിതരണം ചെയ്യുക.

പ്രധാന മേഖല വകയിരുത്തലുകൾ
കൃഷി: 7.75 കോടി, മത്സ്യമേഖല :60 ലക്ഷം,, വിദ്യാഭ്യാസം:9.5 കോടി,ആരോഗ്യം: 6 കോടി, വനിത:4.5 കോടി, വയോ രക്ഷ :1 കോടി, ഭിന്നശേഷി വിഭാഗം:1.5 കോടി, പട്ടികജാതി വിഭാഗം (കുടിവെളളം, പാർപ്പിടം ഉൾപ്പെടെ) :16.9 കോടി, പട്ടികവർഗ്ഗ വിഭാഗം (പാർപ്പിടം ഉൾപ്പെടെ):70 ലക്ഷം, ശുചിത്വം: 5.7 കോടി, കുടിവെളളം: 6.2 കോടി, പാർപ്പിടം:10.3 കോടി,


ബജറ്റ് ഹൈലൈറ്റ്‌സ്
തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ , വരുമാനദായക പ്രോജക്റ്റുകൾക്ക് മുൻഗണന, പ്രതീക്ഷിത തനത് വരുമാനം
കൃഷി ഫാം വരവ്: 10,00,00,000, വിവിധ പദ്ധതികളിൽ നിന്നുളള വരവ് 3,0000000, സി.എസ്.ആർ.ഫണ്ട്: 2,00,00,000, പാഴ് വസ്തുക്കളുടെ വിൽപന:50,00,000, ഫാറവില: 45 ലക്ഷം, ഓഡിറ്റോറിയങ്ങൾ:25,00,000, മറ്റുളളവ:17, 28,03,00,ജനറൽ പർപ്പസ് : 53968000, വാടക : 1 കോടി, ആകെ: 399771000

കേന്ദ്ര സംസ്ഥാന സർക്കാർ ഗ്രാന്റുകൾ
വികസന ഫണ്ട് (ജനറൽ):34, 19.71,000,സി.എഫ്.സി. ടൈഡ് : 101926 800, അൺടൈഡ്: 67951200 ,എസ്.സി.പി.: 169342000,ടി.എസ്.പി.: 70, 27,000, മെയിന്റനൻസ് ഗ്രാന്റ് (റോഡ്): 128371000, മെയിന്റനൻസ് ഗ്രാന്റ് (നോൺ റോഡ്):13 93 28 000, ആകെ: 95 5917000


LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles