Monday, January 27, 2025

Top 5 This Week

Related Posts

128 -ാമത് മരാമൺ കൺവൻഷന് തുടക്കം

128 -ാമത് മാരാമൺ കൺവൻഷന് പമ്പാ മണൽത്തീരത്ത് തുടക്കമായി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. 

ഗായക സംഘത്തിൻ്റെ ഭക്തി നിർഭരമായ ഗാനശുശ്രൂഷയോടെ ഇത്തവണത്തെ മാരാമൺ കൺവൻഷന് തുടക്കമായി. ഇനി വരുന്ന ഒരാഴ്ചക്കാലം ആത്മീയതയുടെ പകലുകൾക്കാണ് പമ്പാ മണൽത്തീരം വേദിയാകുക. തുടർച്ചയായി സംഘടിപ്പിക്കുന്ന മാരാമൺ കൺവൻഷൻ മനുഷ്യ തീരുമാനങ്ങൾക്ക് അതീതമായ ദൈവീക പദ്ധതിയാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എല്ലാ ദിവസവും രാവിലെ ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. തിങ്കളും ചൊവ്വയും ഉച്ചയ്ക്കുശേഷം പൊതുവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരായ യോഗവും വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ യുവ വേദി യോഗങ്ങളും നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles