ബണ്ടിച്ചോറിനെതിരെ 2012 വരെ അഞ്ഞൂറോളം മോഷണ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോർ ഡല്‍ഹി പോലീസിന്റെ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാൺപൂറില്‍ നിന്നാണ് ബണ്ടിച്ചോറെന്നറിയപ്പെടുന്ന ദേവിന്ദര്‍ സിങിനെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഗ്രേറ്റ് കൈലാഷിലെ രണ്ട് വീടുകളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു സിങിനെ അന്വേഷണസംഘം യുപിയിലെത്തി പിടികൂടുകയായിരുന്നു.
രണ്ട് ലാപ്‌ടോപ്പ്, മൂന്ന് മൊബൈല്‍ ഫോൺ, അഞ്ച് എല്‍സിഡി എന്നിവയടക്കം നിരവധി മോഷണ വസ്തുക്കളും പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത്) ചന്ദ്ര ചൗദരി പറഞ്ഞു.
2013 ജനുവരി 21ന് വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് ബണ്ടിച്ചോറിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ ജയിലില്‍ നിന്നും മോചിതനായത്. തുടർന്ന് ഡല്‍ഹിയിലെത്തിയ സിങ് മോഷണം വീണ്ടും ആരംഭിക്കുകയായിരുന്നു.