Monday, January 6, 2025

Top 5 This Week

Related Posts

ഹർത്താൽദിനത്തിൽ നന്മ വണ്ടിയുടെ പ്രവർത്തനം ആശ്വാസമായി .

ഹർത്താൽ ദിനത്തിൽ നന്മ വണ്ടിയുടെ പ്രവർത്തനം ആശ്വാസമായി …..

ഓച്ചിറ : നൻമ വണ്ടിയുടെ നേതൃത്വത്തിൽഹർത്താൽ ദിനത്തിൽ വഴിയിൽ കുടുങ്ങി പോയ യാത്രക്കാർക്കുംതെരുവിൽ ഊരു ചുറ്റുന്നവർക്കും പ്രഭാത ഭക്ഷണം വിളമ്പി നൽകിയത് ആശ്വാസമായി .ഓച്ചിറ ജനമൈത്രി പോലീസിന്റെ ചുമതലയുള്ള പോലീസ് ഓഫീസർ ശിവരാജൻ പ്രഭാത ഭക്ഷണ വിതരണം ചെയ്തു. നൻമ വണ്ടിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിത്യ പ്രഭാത ഭക്ഷണ വിതരണം 582 ദിനങ്ങൾ പിന്നിട്ടു.ഹർത്താൽ ദിനത്തിൽ വഴിയിൽ കുടുങ്ങി പോയ യാത്രക്കാർക്കടക്കം കൂടുതൽ പേർക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണവുമായാണ് നൻമ വണ്ടി എത്തിയത്.മൈ ഫാമിലി ക്ലബ്ബ് പ്രസിഡന്റ് മിന്റ് സലിം, ജനറൽ സെക്രട്ടറി വൽസ കുമാർ , നൻമവണ്ടി രക്ഷാധികാരി അബ്ദുൽ ഷുക്കൂർ , ഹാരീസ് ഹാരി, ബിജു മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles