Thursday, December 26, 2024

Top 5 This Week

Related Posts

‘ഹെമിതൈറോയ്‌ടെക്റ്റമിയും’ മാസ്റ്റക്റ്റമിയും’ മേജർ സർജറികൾ മുവാറ്റുപുഴ ജനറൽ ആശുപത്രി സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാകുന്നു

മൂവാറ്റുപുഴ : മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന
‘ഹെമിതൈറോയ്‌ടെക്റ്റമിയും’ മാസ്റ്റക്റ്റമിയും പോലുള്ള മേജർ സർജറികൾ നടത്തി സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാവുകയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രി. 35 വയസ്സുള്ള ഇതര സംസ്ഥാനക്കാരനായ യുവാവ് തൈറോയ്ഡിന്റെ ഇടതു വശത്തുള്ള മുഴയുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായിരുന്നു. മെഡിക്കൽ കോളേജുകളിലും മറ്റ് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിലും മാത്രം ചെയ്തിരുന്ന ശസ്ത്രക്രിയ രോഗിയുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് പരിമിത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടത്താൻ സർജറി, അനസ്‌തേഷ്യ വിഭാഗങ്ങൾ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി തീരുമാനിക്കുകയായിരുന്നു.

ജനുവരി നാലിന് 58 വയസുള്ള പിറവം സ്വദേശിനിക്ക് വലത് വശത്തെ സ്തനാർബുദം നീക്കം ചെയ്യുന്ന മാസ്റ്റക്റ്റമി ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി ഡിസ്ചാർജ് ആയ ശേഷം തുടർ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ തന്നെ കീമോതെറാപ്പിയും ചെയ്യുന്നുണ്ട്.
70 വയസ്സുള്ള മുവാറ്റുപുഴ സ്വദേശിനിയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി യുടെ ഇൻഷുറൻസ് പരിരക്ഷയിലൂടെ മാസ്റ്റക്റ്റമിക്ക് വിധേയമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആശുപത്രി സൂപ്രണ്ട് ഡോ: അനിത ബാബു, അനസ്‌തേഷ്യ കൺസൾട്ടന്റ് ഡോ: ഗോപകുമാർ, കൺസൾട്ടന്റ് സർജൻ ഡോ: റവിൻസൻ, സർജറി ജൂനിയർ കൺസൾട്ടന്റ് ഡോ: സജിത്കൃഷ്ണൻ , ഓപ്പറേഷൻ തീയറ്റർ ഇൻ ചാർജ് ഹെഡ് നേഴ്‌സ് മഞ്ജു, നഴ്‌സിംങ്ങ് സൂപ്രണ്ട് ശാന്ത, ആർ എം ഒ ഡോ: ധന്യ എൻ പി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ലഭ്യമാക്കുന്നത്.
സർജറികൾ വിജയകരമാക്കാൻ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും ജില്ലാ മെഡിക്കൽ ഒഫീസർ ഡോ: ശ്രീദേവി എസ് അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles