Friday, November 1, 2024

Top 5 This Week

Related Posts

സർവീസ് ചട്ടങ്ങൾക്ക് പുല്ലുവില പോലീസിൽ കടിച്ചുതൂങ്ങൽ വ്യാപകം

കൽപ്പറ്റ : യൂണിയൻ സ്വാധീനമുണ്ടെങ്കിൽ ഒരു സ്‌റ്റേഷനിൽ എത്ര വർഷം വേണമെങ്കിലും തുടരാം. സർവീസ് ചട്ടങ്ങൾ അനുസരിച്ച് മൂന്നു വർഷത്തിൽ കൂടുതൽ ഒരെ സ്റ്റേഷനിൽ തുടരാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ചിലർക്ക് സർവീസ് ചട്ടങ്ങൾ മറികടക്കൽ നിസ്സാരം. ‘സിഐയുടെയോ, ഡി.വൈ.എസ്.പിയുടെയോ സ്‌പെഷൽ സ്‌ക്വാഡിൽ പേരിനൊരു സ്ഥലംമാറ്റം. വീണ്ടും പഴയ സ്റ്റേഷനിലേക്കു മടങ്ങിവരും അത്രമാത്രം. ഇങ്ങനെ ഒരേ സ്റ്റേഷനിൽ തന്നെ തുടരുന്ന ഉദ്യോഗസ്ഥർ വയനാട്ടിലെ പല സ്റ്റേഷനിലുമുണ്ട്.
പടിഞ്ഞാറത്തറ സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ് ഐ കഴിഞ്ഞ 6 വർഷത്തോളമായി സ്റ്റേഷനിൽ തുടരുകയാണ്. ഈ സ്റ്റേഷൻ പരിധിയിൽ ആധിപത്യമുറപ്പിച്ച ഇദ്ദേഹത്തിനെതിരെ നാട്ടുകാർക്ക്് ആക്ഷേപമുണ്ടെങ്കിലും സ്ഥലംമാറ്റംപോലുമില്ലാതെ വാഴുകയാണ്. മാത്യകാ പോലീസ് സ്റ്റേഷൻ ആയിട്ടും സ്റ്റേഷനിലെത്തുന്ന സാധാരണക്കാരോട് മോശമായി പെരുമാറുക, പരസ്യമായി മുഖത്തടിക്കുക, തെറിയഭിഷേകം നടത്തുക തുടങ്ങിയവയാണ് പരാതി. രാഷ്ടീയക്കാരുടെ തണലിൽ ഇങ്ങിനെ കടിച്ചു തൂങ്ങി ആധിപത്യമുറപ്പിക്കുന്നവരാണ് സ്റ്റേഷനിലെ പിരിവിന്റെ ചുമതലക്കാരും. ജനദ്രോഹം, സ്വഭാവ ദൂശ്യം എന്നിവയൊന്നും ഇത്തരക്കാരെ ബാധിക്കില്ല, യൂണിയനുവേണ്ടപ്പെട്ടവരായിരിക്കണമെന്നുമാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles