അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച ്പോരാട്ടമാണ് നടക്കുന്നത്. ഇനി 11 ഇനം കൂടി അവശേഷിക്കവെ 117.75 പവൻ തൂക്കമുള്ള കിരീടം കൊണ്ടുപോകുന്നത്് ആരെന്നു അറിയാൻ
അവസനനിമിഷം വരെ കാത്തിരിക്കേണ്ടിവരും. പോയിന്റ് നിലയിൽ മുന്ന് ദിനം മുന്നിട്ടുനിന്ന കണ്ണൂർ ഇന്നലെ രാത്രിയോടെ രണ്ടാം സ്ഥാനത്തേക്കു മാറി. നിലവിൽ 891 പോയിൻറുമായി കോഴിക്കോടാണ് മുന്നിൽ കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. കണ്ണൂരിനു് 883 പോയിൻറാണ്. പാലക്കാടിന് 872 പോയിന്റാണ്.
നാടകം, തിരുവാതിര, സംഘനതൃത്തം ഉൾപ്പെടെയുളള മത്സരഫലങ്ങളിലാണ് കോഴിക്കോട് മുന്നിലെത്തിയത്. ഇതോടൊപ്പം കലോത്സവത്തിൻറെ ആദ്യദിനം മുതൽ ചാമ്പ്യൻ സ്‌കൂൾ പട്ടത്തിനായി കുതിപ്പ് തുടർന്ന തിരുവനന്തപുരം കാർമൽ ഗേൾസ് സ്‌കൂളിന് പിന്നിലാക്കി മുൻ ചാമ്പ്യൻമാരായ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻററി സ്‌കൂൾ മുന്നിലെത്തി.
അതെസമയം ഇന്നലെ കലോത്സവത്തിൽ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകർ തടഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്ന് സംഘാടകർ പറയുന്നത്. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നത്. ഇനി ഫലം പ്രഖ്യാപിച്ചാലും ഓവറോൾ കീരീടം പോയിന്റ് നിലയിൽ ഇത് ഉൾപ്പെടില്ലെന്നാണ് പ്രത്യേകത
ഇന്ന് 11 വേദികളിൽ മാത്രമാണ് മത്സരം. വൈകിട്ട് 5.30 നാണ് സമാപനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കലാമാമാങ്കത്തിൻറെ സമാപനം ഉദ്ഘാടനം ചെയ്യും.കെ.എസ് ചിത്ര മുഖ്യാതിഥിയാകും