Thursday, December 26, 2024

Top 5 This Week

Related Posts

സ്വകാര്യ ബസ്സ് പണിമുടക്കു തുടങ്ങി

നിരക്കുവർധന സ്വകാര്യ ബസുകൾ അർധ രാത്രി മുതൽ പണിമുടക്ക് തുടങ്ങി.
കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്.
അതേസമയം, ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്കു പോകുന്നതിന് നിർബന്ധിതരായതെന്ന് ബസ്സുടമകൾ പറയുന്നു. കഴിഞ്ഞ നവംബർ ഒമ്പതിന് സ്വകാര്യ ബസ്സുടമകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നു. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ബസ്നിരക്ക് വർധനയും തത്ത്വത്തിൽ അംഗീകരിച്ചു. നവംബർ 10-ന് ചേർന്ന എൽ.ഡി.എഫ്. യോഗം ഇതിന് അനുമതിയും നൽകി. എന്നിട്ടും നിരക്ക് കൂട്ടാൻ നടപടിയായിട്ടില്ല..

സമരം വിജയിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.ഐ. പ്രദീപ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, എന്നിവർ പ്രസ്താവിച്ചു.

യാത്രാ ദുരിതം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് തീരുമാനിച്ചുണ്ടെങ്കിലും യാത്രക്കാർ കടുത്ത ദുരിതത്തിലാകും.

ബസ് നിരക്കുവർധന: എൽ.ഡി.എഫ്. ചർച്ചയ്ക്കുശേഷം

ബസ്, ഓട്ടോ, ടാക്‌സി ചാർജ് വർധന ഇടതുമുന്നണി നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും. ബസിന്റെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താനാണു ധാരണ. കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയും കിലോമീറ്റർ നിരക്ക് 15 രൂപയുമാക്കി ഉയർത്താനും ശിപാർശ സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles