ഉക്രേനിയൻ പൗരന്മാരെ ക്രൂരമായി ചോദ്യം ചെയ്തതായി ഒരു മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചു.
തുറന്ന് സംസാരിച്ച മുതിർന്ന ഉദ്യോഗസ്ഥനായ കോൺസ്റ്റാന്റിൻ യെഫ്രെമോവിനെ റഷ്യ ഇപ്പോൾ രാജ്യദ്രോഹിയും കൂറുമാറ്റക്കാരനുമായിയാണ് കാണുന്നത്.
തെക്കൻ ഉക്രെയ്നിലെ ഒരു സൈറ്റിൽ ചോദ്യം ചെയ്യലും, ക്രൂരമായ പീഡനവും ഒരാഴ്ചയോളം തുടർന്നു എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും രാത്രിയിലും, ചിലപ്പോൾ ദിവസത്തിൽ രണ്ടു തവണയും ആണ് ചോദ്യം ചെയ്യൽ നടത്തിയിരുന്നത്.
യെഫ്രെമോവ് നിരവധി തവണ സൈന്യത്തിൽ നിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഉക്രെയ്നിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാണ് അദ്ദേഹത്തെ പുറത്താക്കിയത്. അദ്ദേഹം റഷ്യയിൽ നിന്നും പലായനം ചെയ്തു.