Saturday, November 2, 2024

Top 5 This Week

Related Posts

സുപ്രിം കോടതി അതിവേഗം കേസ് തീർപ്പിലേക്ക്

സുപ്രീംകോടതിയുടെ 13 ബഞ്ചുകളും ഓരോ ദിവസവും 10 ട്രാൻസ്ഫർ ഹരജികളും 10 ജാമ്യാപേക്ഷകളും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിൻറെ നിർദേശം. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഫുൾ കോർട്ട് മീറ്റിങ്ങിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡിസംബർ 17ന് ശൈത്യകാല ഇടവേളക്ക് മുമ്പായി എല്ലാ ട്രാൻസ്ഫർ ഹരജികളും തീർപ്പാക്കും. ‘3000 ട്രാൻസ്ഫർ ഹരജികളാണ് കെട്ടിക്കിടക്കുന്നത്. . ഒരു ബെഞ്ച് ദിവസം 10 ട്രാൻസ്ഫർ ഹരജികൾ പരിഗണിച്ചാൽ ദിവസം 130 ഹരജികളും, ആഴ്ചയിൽ 650 ഹരജികളും തീർപ്പാക്കാനാകും.

ജാമ്യഹരജികൾക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ചതായും അത് വ്യക്തിസ്വാതന്ത്ര്യത്തിൻറെ വിഷയമാണ്. ആദ്യം 10 ട്രാൻസ്ഫർ ഹരജികളും പിന്നീട് 10 ജാമ്യഹരജികളും പരിഗണിച്ച ശേഷമാകും പതിവ് പ്രവർത്തനം ആരംഭിക്കേണ്ടത് -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles