ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രന്റെ മൂന്നാറിലെ വീട് ഏഴു ദിവസത്തിനകം ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നോട്ടീസ്. ഇതിനകം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നാണ് നോട്ടീസ്. മൂന്നാർ ഇക്കാ നഗറിലെ 9.43 സെന്റ് ഭൂമിയാണ് കൈയ്യേറിയതാണെന്നു കാണിച്ച് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ താൻ താമസിക്കുന്നത് പുറംമ്പോക്ക് ഭൂമിയിലല്ലെന്നും പട്ടയ ഭൂമിയിലാണെന്നും രാജേന്ദ്രൻ പറയുന്നു. സബ് കലക്ടറുടെ നടപടിക്ക് പിന്നിൽ ആരോ ഉണ്ടെന്നും ആരോപിച്ചു.
ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ആഫീസറാണ് നോട്ടീസ് നല്കിയിരിക്കുന്നത്.
ൗ പ്രദേശത്തെ പുറമ്പോക്ക് ഭൂമി പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ഈ ഹർജിൽ സമർപ്പിച്ചത് വ്യാജരേഖയാണെന്നു കണ്ടെത്തിയ കോടതി മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വിധിച്ചു. തുടർന്നാണ് രാജേന്ദ്രന്റേത് ഉൾപ്പെടെ 60 പേരുടെ ഭൂമി കൈയേറ്റമാണെന്ന് കാണിച്ച് റവന്യൂവകുപ്പ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
ഇക്കാനഗറിലെ സർവേ നമ്പർ 843, 843/a എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദുത വകുപ്പ് അവകാശപ്പെടുന്നത്.
കലക്ടറുടെ നിർദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതെന്ന് ദേവികുളം തഹസിൽദാർ (എൽആർ) എം.ജി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
.
എന്നാൽ എസ് രാജേന്ദ്രനെയെന്നല്ല ആരെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.