Home LOCAL NEWS ERNAKULAM സിൽവർ ലൈൻ പോര് ശക്തമാകുന്നു

സിൽവർ ലൈൻ പോര് ശക്തമാകുന്നു

k-rail

സിൽവർ ലൈൻ പദ്ധതിയിൽനിന്നു സർക്കാർ പിന്നോട്ടില്ല, ശകക്തമായ സമരവുമായി യു.ഡി.എഫും മുന്നോട്ടപോകുന്നു. ഇതോടെ റെയിലിനായി അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശങ്ങൾ കൂടുതൽ സമരമുഖരിതമാണ്. പിഴുതെറിഞ്ഞ കല്ലുകൾ പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. സിപിഎം പാർട്ടി കോൺഗ്രസിനുശേഷം സിപിഎം റെയിൽ അനുകൂല പ്രചാരണവുമായി തെരുവിലിറങ്ങുന്നതോടെ വിഷയം കൂടുതൽ ബഹളമയമായിത്തീരുമെന്ന് ഉറപ്പാണ്. സിൽവർ പദ്ധതിക്ക് മഹാഭൂരിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്നും എന്ത് വന്നാലും പിന്നോട്ട് പോകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പദ്ധതി നടപ്പിലാക്കിയാൽ ഇടതുപക്ഷത്തിന്റെ സമ്പൂർണ തകർച്ചയാവും സംഭവിക്കുകയെന്ന് പ്രതിപക്ഷവും പറയുന്നു.

യു.ഡി.എഫ് ഇന്ന് കോട്ടയത്ത് പ്രതിഷേധ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്.. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ റെയിൽ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉത്ഘാടനം ചെയ്യും.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പിജെ ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

സിൽവർ ലൈൻ സമരം ശക്തമായ ചെങ്ങന്നൂരിൽ എൽഡിഎഫ് ് വിശദീകരണ യോഗവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പദ്ധതിക്കെതിരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജനകീയ പ്രക്ഷോഭവും ശക്തമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here