Wednesday, December 25, 2024

Top 5 This Week

Related Posts

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കൊച്ചി : സിപിഐ എം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. . വൈകിട്ട് അഞ്ചിന് ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, എം എ ബേബി, ജി രാമകൃഷ്ണൻ എന്നിവരും സംസാരിക്കും. കോവിഡ് സാഹചര്യത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന്

സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പൊതുചർച്ചയിൽ 41 പ്രതിനിധികൾ പങ്കെടുത്തു.

മൃദുഹിന്ദുത്വവുമായി ഇറങ്ങിയ കോൺഗ്രസിന് ബിജെപിയെ പുറത്താക്കാനാകില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി–ആർഎസ്എസ് നേതാക്കൾക്ക് കോൺഗ്രസ് ഭീഷണിയേ അല്ല. ഏതു സമയവും നേതാക്കൾ രാജിവച്ചിറങ്ങുമെന്ന് അവർക്കറിയാം. കേരളത്തിലും എൽഡിഎഫ് സർക്കാരിനെതിരെ പലഘട്ടത്തിലും ഇവർ ഒത്തുകളിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വവാദികൾക്ക് ശക്തിപകരുന്ന സമീപനം കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് യച്ചൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles