Friday, December 27, 2024

Top 5 This Week

Related Posts

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലനം നടത്തി

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിവരശേഖരണവും വിശകലനം ചെയ്യലും എന്ന വിഷയത്തിൽ എറണാകുളം റേഞ്ച് തലത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി നടത്തി.  എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി കെ. ലാൽജി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജിയണൽ മാനേജർ പി.ആർ.മഞ്‌ജു, എസ്.ബി.ഐ കൊച്ചി ഡയറക്ടർ പത്മജൻ.കെ.കളിയമ്പത്ത്, ഡി.വൈ.എസ്.പി മാരായ ആർ.റാഫി, വി.രാജീവ്, സക്കറിയ മാത്യു, റെജി.പി.അബ്രഹാം. പി.കെ.ശിവൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണമാണ് പരിശീലന പരിപാടി നടത്തുന്നത്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണ്. ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. കൂടാതെ മയക്ക് മരുന്ന് വ്യാപാരം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പണം കൈമാറ്റം നടത്തുന്നതും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇത്തരം കേസന്വേഷണങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ എറണാകുളം റേഞ്ചിനു കീഴിൽ വരുന്ന എറണാകുളം റൂറൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പങ്കടുക്കുന്നത്. ഇവർ പരിശീലനം പൂർത്തിയാക്കിയ ശേഷം അതാത് ജില്ലകളിൽ രജിസ്റ്റർ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ (പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവ) കേസന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും. എസ്.ബി.ഐ എറണാകുളം അഡ്മിൻ ഓഫീസിലെ സി.നീമ, എസ്.ബി.ഐ റീജിയൺ മൂന്നിലെ ഡിനു ജോസ് ഏന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സാങ്കേതിക വിദ്യകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതനുസരിച്ച് കുറ്റാന്വേഷണ രീതികളിലും നൂതന മാർഗ്ഗങ്ങൾ അവലംബിക്കാൻ ഇത്തരം പരിശീലന പരിപാടികൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles