Friday, December 27, 2024

Top 5 This Week

Related Posts

സാധു അലിയാർ ഓർമയായി

മുവാറ്റുപുഴ: വെള്ളിയാഴ്ച നിര്യാതനായ മുവാറ്റുപുഴയുടെ സാമൂഹ്യ സംസ്‌ക്കാരിക ,കല, കായിക, രംഗത്ത് പതിറ്റാണ്ടുകളുടെ സജീവ സാന്നിദ്ധ്യമായിരുന്ന സാധു അലിയാരിന്റെ കബറടക്കം നടത്തി. സൃഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ സെൻട്രൽ ജുമാമസ്ജിദ് കബറിസ്ഥാനിനാണ് കബറടക്കിയത്.

തുടർന്ന് .അദ്ദേഹത്തോടുള്ള ആദരസൂചകമായി കീച്ചേരിപ്പടിയിൽ അനുശോചന യോഗം നടന്നു.സി.പി.ഐ. മുവാറ്റുപുഴ ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.സംസ്ഥാന കൗൺസിലംഗവും മുൻ എം.എൽ എ യുമായ ബാബു പോൾ, മുൻ എം.എൽ എ ഏൽദോ ഏബ്രാഹം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, സി. പി. ഐ. (എം) ഏരിയ കമ്മറ്റി അംഗം എം.എ.സഹീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഫീക്ക്, സെൻട്രൽ ജുമ അത്ത് കമ്മറ്റി പ്രസിഡന്റ് പി.എം. അബ്ദുൾ സലാം, മുൻസിപ്പൽ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ നിസ അഷറഫ് കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ , നെജിലാ ഷാജി, ഫൗസിയ അലി, കെ.എം. സുബൈർ, മുൻ പായിപ്രപഞ്ചായത്ത് പ്രസിഡൻറ് പി.എ. ബഷീർ, പിഎ.അസീസ്, പി.കെ.ബാബുരാജ്, വി, കെ. മണി, എം.വി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

കീലച്ചരിപ്പടിയിൽ നടന്ന ടി യു അലിയാർ അനുശോചന യോഗത്തിൽ മുൻ എം.എൽ എ ബാബു പോൾ സംസാരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles