Monday, January 27, 2025

Top 5 This Week

Related Posts

സമ്പാദ്യത്തിൽ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി മമതാ ബാനർജി

ന്യൂഡൽഹി : സമ്പാദ്യത്തിൽ രാജ്യത്ത് ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി മമതാ ബാനർജി. വെറും 15 ലക്ഷം രൂപയാണ് ബംഗാൾ മമതാബാനർജിയുടെ ആസ്തി. 510 കോടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് മുന്നിൽ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപ ആണ്.അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട പട്ടികയിലെ കണക്കാണിത്.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകിയ സ്വത്ത് വിവരങ്ങൾ താരതമ്യെം ചെയ്താണ് വിലയിരുത്തൽ നടത്തുന്നത്. മൂന്നാം തവണയാണ് സംസ്ഥാന മുഖ്യന്ത്രിയായി മമതാ ബാനർജി തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് അംഗം, കേന്ദ്ര റെയിൽവേ മന്ത്രി, കൽക്കരി -ഊർജ്ജ മന്തി എന്നിങ്ങനെ സുപ്രധാന പദവികളിലും ഇരുന്നിട്ടുണ്ട്. ആർഭാട രഹിതമായ മമതാബാനർജിയുടെ ജീവിതം കൂടിയാണ് ബംഗാൾ ജനത അവരെ ഹൃദയത്തലേറ്റാനുള്ള കാരണങ്ങളിലൊന്ന്

അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു (163 കോടി), ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് (63 കോടി) ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (1 കോടി) ആണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (3 കോടി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്?രിവാൾ (3 കോടി) എന്നങ്ങനെയാണ് വആസ്തി.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ മമത ഒഴികെ 29 പേരും കോടിപതികളാണെന്നും 13 മുഖ്യമന്ത്രിമാർ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles