Thursday, December 26, 2024

Top 5 This Week

Related Posts

സബ് ജൂനിയർ ഹാന്റ്ബോൾ ഹാൻഡ്ബോൾ ക്ലബ്ബ് ഇടുക്കി, എം.കെ.എൻ.എം ജേതാക്കൾ

തൊടുപുഴ: പി എൻ ഐ കരീം മെമ്മോറിയൽ ജില്ലാ സബ്ജൂനിയർ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളടെ വിഭാഗത്തിൽ ഹാൻഡ്ബോൾ ക്ലബ്ബ് ഇടുക്കി ആറു ഗോളുകൾക്കെതിരെ 15 ഗോളുകൾ നേടി ക്രൈസ്റ്റ് കിംഗ് വെള്ളിയാമറ്റം ടീമിനെ പരാജയപ്പെടുത്തി.


ജേതാക്കളായി പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റാർ ക്ലബ് കുമാരമംഗലം ടീമിനെ രണ്ട് ഗോളുകൾക്കെതിരെ മൂന്നു ഗോളുകൾക്ക് നേടി എം.കെ.എൻ.എം ജേതാക്കളായി ചാംമ്പ്യൻഷിപിലെ മികച്ച കളിക്കാരായി ആൺകുട്ടികളുടെ വിഭാഗത്തിൽ ഹാൻഡ്ബോൾ ക്ലബ് ഇടുക്കിയിലെ മുഹമ്മദ് സിനാനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ എം കെ എൻ എം ടീമിലെ ദിയമോളെയും മികച്ച ഗോൾ കീപ്പർമാരായി  എം.കെ. എൻ എം ക്ലബ്ബിലെ ഹരികൃഷ്ണൻ വെള്ളിയാമറ്റം ടീമിലെ അഭിരാമി എന്നിവർ തെരഞ്ഞെടുത്തു

മത്സര വിജയ്കൾക്ക് ഇന്ത്യൻ മാസ്റ്റാഴ്സ് താരം അനീഷ് വി എം ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് അനിൽകുമാർ എന്നിവർ ടോഫികൾ വിതരണം ചെയതു യോഗത്തിൽ സംസ്ഥാന താരങ്ങളായ ഷൈൻ പി.ആർ, അശ്വിൻ സത്യൻ എന്നിവർ സംസരിച്ചു. റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles