Wednesday, December 25, 2024

Top 5 This Week

Related Posts

സത്യം എപ്പോഴും പുറത്തുവരും ; രാഹുൽ ഗാന്ധി

ഗുജറാത്ത് കലാപത്തിൽ മോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി ഡോക്യുമെന്ററി ലോകമാകെ ചർച്ചയായിരിക്കെ സത്യം എപ്പോഴും പുറത്തുവരുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സത്യം തിളക്കമുള്ളതാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറഞ്ഞു.

”നമ്മുടെ വേദങ്ങൾ വായിച്ചാൽ, ഭഗവത് ഗീതയോ ഉപനിഷത്തുക്കളോ വായിച്ചാൽ ഒരുകാര്യം നിരീക്ഷിക്കാനാകും. സത്യം എപ്പോഴും പുറത്തുവരും എന്നതാണത്. നിങ്ങൾക്കു നിരോധിക്കാം, മാധ്യമങ്ങളെ അടിച്ചമർത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സിബിഐ, ഇഡി തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. എന്നാലും സത്യം, സത്യം തന്നെയാണ്”- രാഹുൽ വ്യക്തമാക്കി.

സത്യം തിളക്കമുള്ളതാണ്, പുറത്തുവരാനുള്ള അപ്രിയശീലവും അതിനുണ്ട്. നിരോധനമോ അടിച്ചമർത്തലോ ആളുകളെ ഭയപ്പെടുത്തുകയോ ചെയ്തതു കൊണ്ടൊന്നും സത്യത്തിന്റെ വെളിപ്പെടലിനെ തടയാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles