Wednesday, December 25, 2024

Top 5 This Week

Related Posts

സജി ചെറിയാൻ വീണ്ടും മന്ത്രിയായി

സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

ചെങ്ങന്നൂർ എംഎൽഎയായ സജി ചെറിയാൻ നിലവിലെ മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ ഉയർന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

കോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ ധാർമികത ഉയർത്തിപ്പിടിച്ചാണ് ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് അവസാനിപ്പിക്കാൻ പൊലീസ് അപേക്ഷയും നൽകി. കുടുംബാംഗങ്ങളോടൊപ്പമാണ് സജി ചെറിയാൻ സത്യപ്രതിജ്ഞക്ക് എത്തിയത്. ഇതിനിടെ സർക്കാരും ഗവർണണറും തമ്മിലുള്ള പോര് അയഞ്ഞതിനാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ഉണ്ടാകുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles