Tuesday, December 24, 2024

Top 5 This Week

Related Posts

സംരക്ഷണ ഭിത്തി ഇടിഞ്ഞ പ്രദേശം ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് പുലിക്കുന്നേപ്പടിയില്‍ കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ വീടുകള്‍ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു.അടുത്തടുത്തുള്ള രണ്ട് വീടുകളുടെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തികളാണ് തകര്‍ന്നത്.ഭിത്തി ഇടിഞ്ഞ് വീണ് സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു

.ശനിയാഴ്ച  വൈകിട്ടുണ്ടായ മഴയില്‍ കല്ലേലില്‍ റഹീമിന്റെയും സ്രാമ്പിക്കല്‍ ഫാറൂഖിന്റെയും വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്.ഇവരുടെ വീടിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന കല്ലേലില്‍ കരീമിന്റെ വീടിന്റെ കോണിപ്പടി തകരുകയും ഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.എം എല്‍ എ യോടൊപ്പം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അബ്ദുല്‍ റസാഖ്,സി പി ഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍,ലോക്കല്‍ കമ്മിറ്റിയംഗം പി കെ മുഹമ്മദ്,പി സി അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles