Wednesday, January 8, 2025

Top 5 This Week

Related Posts

“ശ്രദ്ധ “റെയിൽവേ സ്റ്റേഷന് വീൽചെയറുകൾ കൈമാറി.

ശ്രദ്ധ “റെയിൽവേ സ്റ്റേഷന് വീൽചെയറുകൾ കൈമാറി.

കരുനാഗപ്പള്ളി :ശ്രദ്ധ കരുനാഗപ്പള്ളിയുടെ  ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു. ശ്രദ്ധയുടെ ചെയർമാനും  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ.സുധീർ കാരിക്കൽ വീൽ ചെയറുകൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്അരുണിന് കൈമാറി. ശ്രദ്ധയുടെ ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ  ജനറൽ കൺവീനർ സാജൻ വൈശാഖം, സിയോൺ ശിഹാബ്, ശരത് ചന്ദ്രൻ, മുജീബ് എസ് പൊയ്യക്കരേത്ത്, റഷീദ് കോട്ടയ്ക്കാട്ട്, നിസാർ എസ് പൊയ്യക്കരേത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ശ്രദ്ധയുടെ പ്രവർത്തകരും യാത്രക്കാരും  സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles