Thursday, December 26, 2024

Top 5 This Week

Related Posts

ശൈഖ് ഖലിഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണത്തിൽ ലോകമാകെ ദു:ഖത്തിൽ

അബൂദബി: യു എ ഇ യുടെ പ്രസിഡന്റ് ശൈഖ് ഖലിഫ ബിൻ സായിദ് അൽ നഹ്യാന്റെ(73) മരണത്തിൽ യു.എ.എയിൽ മൂന്നുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഖലീഫയുടെ മരണത്തിൽ ലോക നേതാക്കൾ അനുശോചിച്ചു. യു എ ഇ ക്കു ് മാത്രമല്ല പ്രവാസ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡൻറുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ കെട്ടിപ്പടുത്ത യു എ ഇ കൂടുതൽ വളർച്ചയോടെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് വിടവാങ്ങിയിരിക്കുന്നത്.
രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിൻറെ ചെയർമാനുമാണ്. 2004 നവംബർ രണ്ടിന് ശൈഖ് ഖലീഫ അബൂദബി ഭരണാധികായായി ചുമതലയേറ്റത്.
യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ എന്നീ സുപ്രധാന സ്ഥാനങ്ങൾക്കു പുറമെ 875 ബില്യൻ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇൻവെസ്റ്റ്മൻറെ് അതോറിറ്റിയുടെ ചെയർമാനൂമായിരുന്നു.

മരണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച മുതൽ യു.എ.ഇയിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി 40 ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തും. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളിലും മൂന്ന് ദിവസത്തേക്ക് അവധിയും പ്രഖ്യാപിച്ചു. 1948 സെപ്റ്റംബർ ഏഴിനാണ് അബൂദബി എമിറേറ്റിലെ കിഴക്കൻ പ്രവിശ്യയായ അൽഐനിൽ ശൈഖ് സായിദിൻറെ മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. ശൈഖ ഹസ്സയാണ് മാതാവ്. മലയാളി സമൂഹത്തോട് അദ്ദേഹം കാണിക്കുന്ന പ്രത്യേകം കനിവ് കാണിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles