Monday, January 27, 2025

Top 5 This Week

Related Posts

ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു

കോട്ടയം എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കണമല വളവില്‍വെച്ച് നിയന്ത്രണംവിട്ട താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വൈകിട്ട് മൂന്നരയോടെ മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയിലെ കണമലയിലാണ് സംഭവം. നാല് കുട്ടികളടക്കം 21 അംഗ തീര്‍ഥാടക സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles