Sunday, April 13, 2025

Top 5 This Week

Related Posts

ശക്തമായ പൊടിക്കാറ്റ്; ഡൽഹിയിൽ രാത്രി 9 മണി വരെ റെഡ് അലർട്ട്

ന്യൂ ഡൽഹി: ഡൽഹിയിലും പരിസര മേഖലകളിലും ഇന്നു വൈകിട്ട് ശക്തമായ പൊടിക്കാറ്റ് ആഞ്ഞടിച്ചു. ഇടിമിന്നലോടു കൂടി പരക്കെ മഴയും പെയ്തതോടെ കാലാവസ്ഥാ കേന്ദ്രം മേഖലയിലാകെ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മരച്ചുവടുകളിൽ നിൽക്കരുതെന്നും കോൺക്രീറ്റ് ചുമരുകളിൽ ചാരിനിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോധി ഗാർഡൻ, ഡൽഹി ഗേറ്റ് ഉൾപ്പെടെ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട ചില വിമാന സർവ്വീസുകളെയും ബാധിച്ചു. യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles