Wednesday, December 25, 2024

Top 5 This Week

Related Posts

വർണ്ണവെറിയുടെ പ്രകടനവേദിയായി കലാരംഗം അധഃപതിച്ചു -പി.രാമഭദ്രൻ

വർണ്ണവെറിയുടെ പ്രകടനവേദിയായി കലാരംഗം അധഃപതിച്ചു -പി.രാമഭദ്രൻ

കൊല്ലം: വർണ്ണവെറിയുടെ നഗ്നമായ പ്രകടനവേദികളായി സിനിമ ഉൾപ്പെടെയുള്ള കലാരം ഗങ്ങൾ അധഃപതിച്ചിരിക്കുകയാണെന്ന് ദലിത്- ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറുമായ പി.രാമഭദ്രൻ പറഞ്ഞു.ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഭ തെളിയിച്ചു ജനപ്രിയത നേടിയ കലാഭവൻ മണിയും നിറത്തിന്റെയും ജാതിയുടേയും പേരിൽ സമാനതകളില്ലാതെ അവഗണനയും പീഡ നങ്ങളുമാണ് അനുഭവിക്കേണ്ടി വന്നത്. അഭിനയ പാടവംകൊണ്ട് സൂപ്പർസ്റ്റാർ രജനികാന്തിന്റെ പ്രശംസ പിടിച്ചുപറ്റിയ വിനായകനും തൊലിനിറത്തിൻ്റെയും ജാതിയുടേയും പേരിൽ നേരിടുന്ന അഭിമാനക്ഷതങ്ങൾ നിരവധിയാണ്. വിശ്വവിഖ്യാത സംവിധായകൻ അടൂർ ഗോപാല കൃഷ്ണന് തത്തുല്യമായ പ്രതിഭ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ച ഡോ.ബിജുവിനും ജാതിയുടേയും നിറത്തിൻ്റെയും പേരിൽ അർഹതപ്പെട്ട അവാർഡുകളിൽ നിന്നൊഴിവാക്കി. ശ്രദ്ധേയമായ നിരവധി സിനിമകൾ സംവിധാനം ചെയ്‌ത തേവലക്കര ചെല്ലപ്പനും (പ്രശാന്ത്) ദുരിതനിർഭരമായ സാഹചര്യങ്ങളിലാണ് ജീവിതത്തോട് വിട പറഞ്ഞതെന്നും വിഗതകുമാരൻഎന്ന ആദ്യ സിനിമയിലെ നായിക മലയാള സിനിമയുടെ അമ്മയെന്ന് വിശേഷി പ്പിക്കാവുന്ന ദലിത് വനിതയായ പി.കെ.റോസിയുടെ ജന്മശതാബ്‌ദി വർഷമാണ് കടന്നു പോവുന്നത്. അതൊന്നാഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും താരസംഘ ടനയായ അമ്മ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ‘അമ്മ’ സംഘടന ബോധ്യപ്പെടുത്തട്ടെ എന്നും ഇതിന്റെയൊക്കെ തുടർച്ചയാണ് ഡോ. ആർ.എൽ.വി. രാമകൃഷ്ണനും അനുഭവി ക്കേണ്ടി വന്നത്.ശുദ്ധ സംഗീതത്തിൻ്റെ പര്യായമായിരുന്ന നെയ്യാറ്റിൻകര വാസുദേവനും, കണ്ണൂർ രാജനും, രവീന്ദ്രനുമൊക്കെ ജാതിയുടെ സവർണ്ണ നിർമ്മിതമായ ശാപഭാരം ചുമക്കേണ്ടി വന്നിട്ടുണ്ട്. ഗോത്രകലകളിൽ നിന്നുരുത്തിരിഞ്ഞവയാണ് ശാസ്ത്രീയ നൃത്തവും ശാസ്ത്രീയ സംഗീതവും മറ്റ് ആധുനിക കലകളുമൊക്കെ. തദ്ദേശീയ ദ്രാവിഡ ജനതയുടെ കലാപാരമ്പ ര്യത്തിലാണ് അവയുടെ വേരുകൾ. അതേ ദ്രാവിഡജനതയുടെ പിൻതലമുറയ്ക്ക് കലാമേഖ ലകളിൽ അയിത്തം കൽപ്പിക്കുന്നജന്മിമാടമ്പിമനോഭാവത്തിനെതിരെ നടപടി സ്വീകരി ക്കാൻ സർക്കാർ തയ്യാറാവണമെന്ന് പി.രാമഭദ്രൻ ആവശ്യപ്പെട്ടു.ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡന്റും കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയമായ പി.എം. വിനോദ് അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മുല്ലശ്ശേരി, കെ.രവികുമാർ, ഡോ. കല്ലറ പ്രശാന്ത്, വി.കെ.ഗോപി, ആർ.രാജേഷ്, ജോസ് ആച്ചിക്കൽ, ഒ.സുധാമണി, പട്ടംതുരുത്ത് ബാബു, എം.കെ. അപ്പുക്കുട്ടൻ, എ.മുരുകദാസ്, ടി.പി.രാജൻ, കാവുവിള ബാബുരാജൻ, അയത്തിൽ സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles