വ്യാജവും,മത വിദ്വേഷവും, വെറുപ്പും സൃഷ്ടിക്കുന്ന വാർത്തയിലൂടെ കേരളത്തിൽ ഏറെ കുപ്രസിദ്ധനാണ് ഷാജൻ സ്കറിയ
വ്യാജ വാർത്തയിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് ഓൺലൈൻഡ പോർട്ടലായ മറുനാടൻ മലയാളിയുടെ ഷാജൻ സ്‌കറിയയക്ക്് എതിരെ എംഎ.യൂസഫലി 10 കോടി രൂപ മാന നഷ്ടപരിഹാരത്തിനു വക്കീൽ നോട്ടീസ് അയച്ചു. യൂസഫലി സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്ന വ്യാജ ആരോപണമാണ് നോട്ടീസ് അയക്കാൻ കാരണമായത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ മാർച്ച് ആറിനാണ് ഷാജൻ സ്‌കറിയ വീഡിയോ ചെയ്തത്. പെൺമക്കൾക്ക് സ്വത്ത് പൂർണമായും ലഭിക്കുന്നതിന് അഡ്വ.ഷുക്കൂർ- ഷീന മാതൃകയിൽ എം.എ. യൂസഫലിയും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചുവെന്നായിരുന്നു വ്യാജ വാർത്ത. ഇത് ഏക സിവിൽ കോഡിന് യൂസഫലി അനുകൂലമാണെന്നു വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.
ഈ വിഡിയോ തന്നെയും ലുലു ഗ്രൂപ്പിനെയും അപകീർത്തിപ്പെടുത്താൻ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് നോട്ടീസിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഇതിൽ വീഴ്ച വരുത്തിയാൽ സിവിൽ, ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും വക്കീൽ നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജവും,മത വിദ്വേഷവും, വെറുപ്പും സൃഷ്ടിക്കുന്ന വാർത്തയിലൂടെ കേരളത്തിൽ ഏറെ കുപ്രസിദ്ധനാണ് ഷാജൻ സ്്കറിയ.