Wednesday, December 25, 2024

Top 5 This Week

Related Posts

വ്യാജ രേഖകളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി


മുത്തങ്ങ : കേരള കർണാടക അതിർത്തിയിലെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ വ്യാജ രേഖകളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി. മറ്റൊരു വാഹനത്തിന്റെ രേഖകളുമായി മൈസൂർ ആർ കെ.പുരത്തു നിന്നും എത്തിയ ടൂറിസ്റ്റ് ബസാണ്

മുത്തങ്ങ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനു പി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസെടുത്ത് സുൽത്താൻ ബത്തേരി പോലീസിനു കൈമാറി.


ഇന്ന് കാലത്ത് മുത്തങ്ങയിലെത്തിയ വാഹനം മറ്റൊരു വാഹനത്തിന്റെ വ്യാജ രേഖകൾ നൽകി ചെർമിറ്റ് എടുക്കാൻ കരസ്ഥമാക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ പതിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ എം.വി ഐ മനു പി.ആർ വാഹനത്തിന്റെ എഞ്ചിൻ നമ്പറും ചെയിസ് നമ്പറും ശേഖരിച്ച് കമ്പ്യൂട്ടറിൽ പരിശോധിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് മനസിലായത്. ഉടൻ വാഹനം കസ്റ്റഡിയിലെടുത്ത് സുൽത്താൻ ബത്തേരി പോലീസിൽ വിവരം അറിയിച്ചെങ്കിലും അവർ അവിടെ വാഹനവും ഡ്രൈവറെയും എത്തിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പോലീസ് എത്താതായതോടെ ഡ്രൈവർ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് രാവിലെ 10 മണിക്ക് വാഹനം പിടികൂടിയ ഉദ്യോഗസ്ഥൻ മനു പി.ആർ തന്നെ സുൽത്താൻ ബത്തേരിയിലെ ഒരു ഹോട്ടലിൽ വെച്ച് ഡ്രൈവറെയും വാഹന ഉടമകളെയും പോലീസിനെ വിളിച്ചു വരുത്തി പിടിച്ചു കൊടുക്കുകയായിരുന്നു. രണ്ട് വർഷമായി പ്രസ്തുത വാഹനത്തിന് പെർമിറ്റോ ഇൻഷൂറോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിന്റെ രേഖകളുമായാണ് നിറയെ ടൂറിസ്റ്റുകളെയും കുത്തി നിറച്ച് വാഹനം കേരളത്തിലേക്ക് എത്തിയത്. വാഹനം പിടിച്ചെടുക്കുന്ന സംഘത്തിൽ എ എം.വി ഐമാരായ ഷാൻ എസ്. നാഫ്, അബിൻ ഒ. എ പ്രബിൻ ഒ.എ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles