Tuesday, January 28, 2025

Top 5 This Week

Related Posts

വ്യാജ അഭിഭാഷകരെ പിടികൂടാൻ സി.ഒ.പി. വരുന്നു

മൂവാറ്റുപുഴ :
അഭിഭാഷകർക്ക് കോടതികളിൽ പ്രാക്ടീസ് ചെയ്യുവാൻ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (COP) നൽകുന്ന നടപടി കേരള ബാർ കൗൺസിൽ ആരംഭിച്ചു

ഇതിന്റെ ഭാഗമായുള്ള ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് അതാത് അസോസിയേഷനുകളിൽ നിന്നും അഭിഭാഷകർക്ക് നൽകിത്തുടങ്ങി. ഇതോടൊപ്പം തിരിച്ചറിയൽ കാർഡും നൽകുന്നുണ്ട് .
ഈ നടപടി മൂലം നിയമ ബിരുദം ഇല്ലാത്തവർ കോടതി നടപടികളിൽ പങ്കെടുക്കുന്നത് തടയുവാനും അതോടൊപ്പം അവരെ എളുപ്പത്തിൽ കണ്ടെത്താനും കഴിയും.

കേരളത്തിലെ എല്ലാ ബാർ അസോസിയേഷനേയും ഒന്നായി കണ്ട് ഒരു പൊതു ബൈലോ (നിയമാവലി) കൊണ്ടുവരും. ഒരു അഭിഭാഷകന് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഒരു പ്രാദേശിക അസോസിയേഷനിൽ മാത്രമേ വോട്ട് ചെയ്യുവാൻ കഴിയു . തിരിച്ചറിയൽ കാർഡിലും സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിലും ബാർ കൗൺസിൽ തെരഞ്ഞെടുപ്പിലും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുവാൻ ഉള്ള സ്ഥലം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

2010 നു ശേഷം പ്രാക്ടീസ് തുടങ്ങിയവർക്കും ഓൾ ഇൻഡ്യാ ബാർ എക്‌സാം പാസായവർക്കുമുള്ള സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് രേഖ ഇതിനോടകം നൽകി കഴിഞ്ഞിട്ടുണ്ട്. ഉദ്ദേശം പതിനായിരം പേർക്ക് ഇത്തരത്തിൽ തിരിച്ചറിയൽ കാർഡ് നൽകി.

ബാർ കൗൺസിലിൽ സിഒപി ക്ക് അപേക്ഷ നൽകിയ ഉദ്ദേശം 20,000 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയായി.
ഉടൻതന്നെ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും അവർക്ക് നൽകും .

അപേക്ഷ നൽകിയ അയ്യായിരം പേരുടെ ഇനിയും പൂർത്തിയാകാനുണ്ട്. അത് പരിശോധിച്ചുവരികയാണ്.
ഇനിയും സിഒപിക്ക് അപേക്ഷ നൽകാത്തവർക്ക് ബാർ കൗൺസിലിൽ ബാർ അസോസിയേഷൻ മുഖേന അപേക്ഷിക്കാം :
സിഒപി പരിശോധിക്കുവാൻ കോടതിക്ക് സാധിക്കുന്ന വിധം വെബ്‌സൈറ്റും ക്രമീകരിക്കും.
സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ഇല്ലാത്തവർക്ക് ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തു വാനും മത്സരിക്കുവാനും കഴിയില്ല.
അഭിഭാഷക ക്ഷേമനിധി ഈ വർഷം തന്നെ വർധിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ് മെഡിക്കൽ സഹായം നൽകുന്ന സ്‌കീമിനും ശ്രമമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles