Saturday, January 11, 2025

Top 5 This Week

Related Posts

വൈദ്യുതി ഉല്പാദനത്തിൽ പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (WBPDCL) രാജ്യത്ത് ഒന്നാമത്

സർക്കാർ- സ്വകാര്യ മേഖലയിലെ എൻടിപിസി, റിലയൻസ് പവർ, ടാറ്റ പവർ, അദാനി പവർ തുടങ്ങി 205 ഓളം പവർ ഉല്പാദന കമ്പനികളെ പിന്തള്ളിയാണ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അഭിമാനകരമായ നേട്ടത്തിലെത്തിയത്.

പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (WBPDCL) രാജ്യത്തെ ഏറ്റവും മികച്ച പവർ ഉല്പാദന കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ((CEA))യാണ് പെർഫോമൻസ് (PLF) അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്്നടത്തിയത്. അഖിലേന്ത്യാ റാങ്കിംഗിൽ ഡബ്ല്യുബിപിഡിസിഎൽ ന്റെ കീഴിലുളള ബക്രേശ്വർ തെർമൽ പവർ പ്ലാന്റ ഒന്നാം സ്ഥാനവും, സന്താൽഡിഹ് പ്ലാന്റ് ( Santaldih) രണ്ടാം സ്ഥാനവും, സാഗർ ദിഘി പ്ലാന്റ് 5-ാം സ്ഥാനവും നേടി.
സർക്കാർ- സ്വകാര്യ മേഖലയിലെ എൻടിപിസി, റിലയൻസ് പവർ, ടാറ്റ പവർ, അദാനി പവർ തുടങ്ങി 205 ഓളം പവർ ഉല്പാദന കമ്പനികളെ പിന്തള്ളിയാണ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അഭിമാനകരമായ നേട്ടത്തിലെത്തിയത്.

ഈ സാമ്പത്തിക വർഷത്തിൽ (2022 23) ഡബ്ല്യുബിപിഡിസിഎൽ (WBPDCL) 3185 കോടി യൂണിറ്റ് ( 31.85 ബില്യൺ ) റെക്കോർഡ് ഉൽപ്പാദനം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ 26.81% കൂടുതൽ വളർച്ചയോടെയാണ് മികച്ച പവർ കോർപ്പറേഷനായി ഉയർന്നത്.

ഈ നേട്ടം രാജ്യത്തിനാകെ മാതൃകായാണൈന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തത്.

‘ വൈദ്യുതി ഉൽപ്പാദനത്തിൽ WBPDCL പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചുവെന്നു മമതാ ബാനർജി പറഞ്ഞു. WBPDCL ന്റെ പവർ പ്ലാന്റുകൾ രാജ്യത്തിന്റെ PLF റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.
ബക്രേശ്വർ ടിപിഎസ് ഒന്നാം സ്ഥാനവും, സന്താൽഡിഹ് ടിപിഎസും സാഗർദിഗി ടിപിഎസും യഥാക്രമം 2, 5 സ്ഥാനങ്ങളിൽ എത്തി ‘. മമതാ ബാനർജി ട്വിറ്റററിൽ കുറിച്ചു.

മലയാളിയും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ പി.ബി. സലിം ഐഎഎസ് നേതൃത്വത്തിലാണ് WBPDCL ന്റെ ചരിത്ര നേട്ടമെന്നത് മലയാളികൾക്കും അഭിമാനിക്കാം. അദ്ദേഹമാണ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ നാല് വർഷമായി ഡബ്ല്യുബിപിഡിസിഎൽ നെ നയിക്കുന്നത്.

പൊതുമേഖലയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) മൂന്നാം സ്ഥാനം, ഡിവിസി 12-ാം സ്ഥാനം കരസ്ഥമാക്കി. എൻടിപിസി യുടെ കോർബ പ്ലാന്റിനാണ് മൂന്നാം സ്ഥാനം. സ്വകാര്യ മേഖലയിൽ റിലയൻസ് പവർ (സാസൻ 12-ാം സ്ഥാനത്ത്), നെയ്വേലി ലിഗ്‌നൈറ്റ്, കോർപ്പറേഷൻ (16-ാം സ്ഥാനത്ത്), അദാനി പവർ (35-ാം സ്ഥാനത്ത് ) ടാറ്റ പവർ (ജോജോബെറ 15-ാം സ്ഥാനത്ത്) എന്നിങ്ങനെയാണ് റാങ്ക് നില.
സംസ്ഥാന പവർ ജനറേഷൻ കോർപ്പറേഷനുകളിൽ, ദേശീയതലത്തിൽ, ഒഡീസ പവർ കോർപ്പറേഷൻ ലിമിറ്റഡ് ആണ് രണ്ടാം സ്ഥാനം നേടിയത്.

മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവും ആത്മാർപ്പണവുമാണ്‌ തുല്യതയില്ലാത്ത നേട്ടം സാധ്യമാക്കിതെന്ന് ഡോ.പി.ബി. സലിം ഐ.എ.എസ്

ഡോ. പി.ബി സലിം

മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവും ആത്മാർപ്പണവുമാണ്‌ തുല്യതയില്ലാത്ത നേട്ടം സാധ്യമാക്കിതെന്ന്് WBPDCL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.ബി സലിം പറഞ്ഞു.
മികച്ച ഓപ്പറേഷൻസ് & മെയിന്റനൻസ് (O&M) സമ്പ്രദായങ്ങളും വിവിധ ഭാവനാത്മകമായ മാനവ വികസന & ക്ഷേമ നടപടികളും സ്വീകരിച്ചതോടെയാണ് സ്ഥാപനത്തിന്റെ ഉല്പാദനപരവും സാമ്പത്തികവുമായ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമായതെന്നും അദ്ദേഹം വിശദീകരിച്ചു.

പൈപ്പ് ചോർച്ച നിയന്ത്രിക്കൽ, പ്ലാന്റ് ട്രാപ്പിങ്‌സ് , ഓയിൽ ഉപയോഗം, ജല ഉപയോഗം. കൽക്കരിയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തിയും, അനാവശ്യമായ ചെലവുകൾ വെട്ടിച്ചുരുക്കിയും തുടങ്ങിയ പരിഷ്‌കാരങ്ങളാണ് കമ്പനിയെ കുതിച്ചുചാട്ടത്തിലെത്തിച്ചത്. ഉല്പാദനം കാര്യക്ഷമമായതോടെ വൈദ്യുതോൽപ്പാദനം 26% വർദ്ധിച്ചു, ഇതോടെ 6000 കോടി യൂണിറ്റ് അധിക വൈദ്യുതിയാണ് വിൽപ്പനയ്ക്കായി ലഭ്യമായത്.

ഉൽപ്പാദനച്ചെലവ് യൂണിറ്റിന് 4.20 രൂപയിൽ നിന്ന് ഏകദേശം 80 പൈസ കുറച്ചുകൊണ്ട് 3.40 രൂപയായി കുറഞ്ഞു, അങ്ങനെ മത്സര വിപണിയിൽ ണആജഉഇഘ പവറിനെ വിലകുറച്ചുവില്ക്കാനായതോടെ ആവശ്യക്കാരും വർധിച്ചു.

2019 ജൂണിൽ ഡബ്ല്യുബിപിഡിസിഎല്ലിന്റെ സിഎംഡിയായി ഡോ പി.ബി.സലിം ചുമതലയേറ്റത്. ജീവനക്കാർക്ക് ശമ്പളംപോലും നൽകാനാവാതെ ബുദ്ധിമുട്ടിയിരുന്ന ഈ പൊതുമേഖലാ സ്ഥാപനം, ഇന്ന്്് 807 കോടി രൂപ അറ്റാദായമുള്ള കമ്പനിയായി മാറി. സാങ്കേതികവും നൂതനവുമായ നവീകരണത്തിലൂടെയാണ് നാല് വർഷംകൊണ്ട് അഭൂതപൂർവമായ ഈ വളർച്ച ഡോ പി.ബി. സലിം കൈവരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയിലെ ഓരോ ജീവനക്കാരനും മാസശബളം പൂർണമായും, മികച്ച പ്രകടനത്തിന് ബോണസും നൽകുന്നുണ്ട്്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles