കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ നേതൃത്വക്കാലം | അവസാനിക്കുകയും കേരളത്തിന്റെ കോൺഗ്രസ് ഒരു തലമുറമാറ്റം ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന് അത്യാവശ്യം വേണ്ടത് ഒരു മധ്യവർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നു വരുന്ന നേതാവിനെയാണ്. സാന്ദർഭികവശാൽ ശശി തരൂരിന് ചേരുന്ന പദവിയാണ് കേരളം സ്വപനം കാണുന്നതെന്ന് കോൺഗ്രസിൽ ചിലർ മനസിലാക്കിയിരിക്കുന്നു. ശശി തരൂർ ആ ലക്ഷ്യം ഏറ്റെടുക്കാൻ തയ്യാറെന്ന് സ്വയം പ്രഖ്യാപിക്കുന്ന നീക്കങ്ങളാണ് കോഴിക്കോട് കേന്ദ്രമായി കോൺഗ്രസിൽ നടക്കുന്നത്. തരൂർ ലക്ഷ്യം വെക്കുന്നതും അതുതന്നെയല്ലേ ? ആ ചോദ്യത്തിനുത്തരം കോഴിക്കോട്ട് ഈയടുത്ത ദിവസങ്ങളിൽ അരങ്ങേറിയ ശശി തരൂർ കേന്ദ്രീകൃതമായ ‘വിമത നീക്കങ്ങളിലുണ്ട്.
മാണി കോൺഗ്രസ്സ് എൽഡിഎഫി ലേക്ക് പോവുകയും സി പി എം കേഡറിസം ‘കേരള ബാങ്ക് ‘പോലുള്ള ചില പ്രെഫഷണൽ രാഷ്രീയവൽക്കരണത്തിലേക്ക് നീങ്ങുകയും ചെയ്ത സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ‘ശശി തരൂർ ഫാക്ടർ ‘ ഉപയോഗപ്പെടുത്താൻ ഒരു വിഭാഗം മുന്നിട്ടിറങ്ങുമെന്ന് തരൂരിനും അറിയാമായിരുന്നു. ഇടതുപക്ഷ ജനധിപത്യ മുന്നണിയെ നയിക്കുന്ന പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കരിസ്മയെ തോൽപിക്കാൻ കോൺഗ്രസിന്റെ ‘ബ്യുദ്ധിജീവി ബർത്തി ‘ൽ തപ്പിയാൽ കിട്ടാവുന്ന വിലപിടിപ്പുള്ള ‘മുന്തിയ ചരക്കും ‘ശശി തരൂർ തന്നെയാണ്, മറ്റൊരു (ബുദ്ധിജീവിയല്ലാത്ത മാർക്കറ്റുള്ള ചരക്ക് കെ.മുരളിധരനാണ്.) കരുണാകരന്റെ മകനെന്ന ബ്രാൻഡ് തന്നെയാണ് കെ.മുരളീധരന്റെ രാഷ്ടീയ വ്യക്തിത്വത്തിന്റെ ശക്തി. തരൂർ ഒരു പക്ഷേ ലക്ഷ്യമിടുന്നത് മുരളീധരനെയും കടത്തി വെട്ടുന്ന ഒരു സമാന്തര നേതൃത്വത്തിന്റെ സാധ്യതയാണ്. അതിനായി അദ്ദേഹം തെരഞ്ഞെടുക്കുന്നത് മതേതരത്വവും സംഘ്പരിവാർ വിരുദ്ധതയുമാണ്. ലീഡർ കരുണാകരനും കെ. മുരളീധരനും സ്വീകരിച്ച ഈ നയം തന്നെയാണ് തരൂർ ഗാംങ്ങ് പുറത്തെടുക്കുന്നത്. ഈ ആശയത്തിന്റെ പേരിൽ സുധാകരന്റെ നേതൃത്വത്തോട് ആശയപരമായ വൈരുദ്ധ്യം പ്രകടിപ്പിച്ച ലീഗിന്റെ ഇഷ്ടക്കാരനാവാൻ ഒരു പാണക്കാട് സന്ദർശനം കൂടി നടത്തി കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുകയാണ് തരൂർ. പക്ഷെ ഒരു വിദൂര ലക്ഷ്യമായ ഇക്കാര്യത്തിൽ ഇത്തരത്തിലൊരു ധൃതി വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുന്നവർ കോൺഗ്രസ്സിലും ഉണ്ട്. എന്നാൽ ഇതൊരു വിദൂര ലക്ഷ്യമല്ല എന്ന് കോൺഗ്രസുകാരെ ഓർമിപ്പിക്കാൻ ഈ അവസരം ധാരാളം.
കെ.പി സി സി പ്രസിഡണ്ട് വിഭാവനം ചെയ്ത സെമി കേഡറിന്റെ നാലയലത്തു പോലും എത്താത്ത കോൺഗ്രസ് പാർട്ടി ഒരു ‘തുറന്ന ജനാധിപത്യം ‘ പ്രോൽസാഹിപ്പിക്കുന്ന പാർട്ടിയാണ്. എന്നാൽ പോരായ്മ ഉണ്ടെങ്കിലും ആർ.എസ്.എസ്്് -ഹിന്ദുത്വ രാഷ്ട്രീയത്തെ ദേശീയ തലത്തിലും കേരളത്തിലും എതിർക്കുകയും മതേതരത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഈ പാർട്ടിക്ക് അതുകൊണ്ട് തന്നെ ഇവിടത്തെ ന്യൂനപക്ഷങ്ങളുടെയും ന്യൂനപക്ഷ സംഘടനകളുടെയും പിന്തുന്ന കഴിഞ്ഞ പതിറ്റാണ്ടായി കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് കോട്ടംതട്ടിയാൽ കോൺഗ്രസ് തകരും, യു.ഡി.എഫ് തകരും. രാഷ്ട്രീയ കേഡറിസത്തിലൂടെയും സമൂഹത്തിന്റെ രാഷ്ട്രീയവൽക്കരണത്തിലൂടെയും സിപിഎം നേടിയെടുത്ത ബഹുജന പിന്തുണയെയും കപട കമ്യണിസത്തെയും അഞ്ച് വർഷം കൂടു മ്പോൾ തോൽപിക്കുന്നതും ഈ കരുത്താണ്. എന്നാൽ ഈ കരുത്ത് ഇ ഇന്നില്ല.മറിച്ച്, ബിജെപി യുടെ കോൺഗ്രസ് മുക്ത ഭാരത ലക്ഷ്യം മുന്നിൽ കണ്ടുളള എൽഡിഎിനു് വോട്ടു മറിക്കൽ (കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 30 ഓളം മണ്ഡലത്തിലെ യു.ഡി.എഫിന്റെ സാധ്യതകളെ തകിടം മറിച്ചുവെന്നാണ് കരുതുന്നത്. ) കൂടിയായതോടെ യു.ഡി.എഫി ന്റെ സ്ഥാനം പ്രതിപക്ഷത്താവുമോ എന്നും സംശയം ഉദിച്ച സാഹചര്യത്തിലാണ് ഈ ‘ശശി ചിന്ത’ കോൺഗ്രസിൽ ഉയർന്നത്.
ഈ ശശി വിശ്വപൗരനാണ്, മലയാളിയുടെ അഭിമാനമാണ്. ഈ ശശി ചിന്ത, വിവിധ ജനവിഭാഗങ്ങളുടെ വോട്ട് നിർലോഭം ലഭിക്കാൻ സാധ്യതയുള്ളതാണ്. എന്ന കാര്യത്തിൽ സംശയമില്ല. യുഡിഎഫിന്റെ ഇതുവരെയുള്ളഎല്ലാ നഷ്ടങ്ങളും ഒരു പരിധി വരെ ഈ ‘ശശിചിന്ത’ നികത്തും. എന്നാൽ എ.ഐ.സി.സി ക്ക് ഇതംഗീകരിക്കാൻ മടിയുള്ളതായി കാണുന്നു. പാർട്ടിയിൽ ജനാധിപത്യം പുലരാൻ വേണ്ടി മത്സരത്തിനിറങ്ങിയ ശശി തരൂർ അതിന്റെ പേരിൽ ഒരു വിമതനിലപാട് പേറുന്നുണ്ട് എന്നതാണ് ഹൈക്കമാന്റ് നിലപാട്.( സത്യങ്ങൾ തിരിച്ചറിയാൻ എഐ.സി.സി യെ ഇന്ന് ഭരിക്കുന്നവർക്ക് കഴിവില്ല ) സോണിയ-രാഹുൽ നേതൃത്വത്തിന്റെ ലോയലിസ്റ്റ് ഗ്രൂപ്പ് , സത്യങ്ങളെ ഒരിക്കലും വക വെക്കില്ല. അവരുടെ തലക്കു മുകളിലൂടെ കാര്യങ്ങൾ നോക്കി കാണാനുളള കഴിവ് ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്കുണ്ടെങ്കിലും വയനാട്ടിലെ എം പി സ്ഥാനം സംരക്ഷിച്ചുനിർത്തുന്ന ചോട്ടാ നേതാക്കളോടുള്ള റിവേഴ്‌സ് ലോയലിസ്റ്റായി അദ്ദേഹം മാറിയിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേഠിയിലേക്ക് പിന്നെ പോയിട്ടില്ലാത്ത രാഹുലിന്റെ വയനാട് സീറ്റ് നിലനിർത്തിപ്പേരുന്ന വയനാട്ടിലെ പില്ലറുകളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാൻ അദ്ദേഹത്തിനാവില്ല…
എന്നാൽ കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാൻ യു.ഡി.എഫി ന് രാഹുൽ ഗാന്ധി മതിയായിരുന്നു. ഇന്നത് പോര എന്നിടത്താണ്, പിണറായിയുടെ സർവാധിപത്യത്തെ മറികടക്കാനും കോൺഗ്രസിന്റെ ഇതു വരെയുളള തെറ്റുകളിൽ നിന്ന് രക്ഷനേടാനും ശശി തരൂർ നേതൃത്വം കേരളത്തിൽ ശ്രദ്ധ കേദ്രീകരിക്കുകയാണെങ്കിൽ വലിയ പ്രതീക്ഷകൾക്ക് ഇനിയും പൂക്കാലമുണ്ട്. സംശയമില്ല.