Tuesday, December 24, 2024

Top 5 This Week

Related Posts

വെടിക്കെട്ട് ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ എത്തും ; ബാലതാരമായി വീട്ടൂർ എബനേസർ സ്‌കൂളിലെ ആറാം ക്ലാസ്സുകാരൻ സിജിൻ സതീഷും

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തുമ്പോൾ ബാല താരമായി പ്രധാനറോളിൽ വീട്ടൂർ എബനേസർ സ്‌കൂളിലെ ആറാം ക്ലാസ്സുകാരൻ സിജിൻ സതീഷും ഉണ്ട്്്. മഴുവന്നൂർ നോർത്ത് പുന്നത്തട്ടേൽ പി.എസ്.സതീഷിന്റെയും സജിന സതീഷിന്റെയും മകനാണ് സിജിൻ. ഇതിനകം രണ്ടുസിനിമകളിൽ വേഷം ഇട്ട സിജിൻ വെടിക്കെട്ടിലൂടെ കൂടുതൽ ശ്രദ്ധേയനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

കോമഡിക്കും ആക്ഷനും പ്രധാന്യം നൽകിയിട്ടുള്ള ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ‘വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്.
ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾതന്നെ ഹിറ്റായിരുന്നു. ഗുണ്ടായിസവും പൊലീസും കോടതിയും ജയിലും പ്രണയവും ഒക്കെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വി.സി. പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ 130 ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles