Thursday, December 26, 2024

Top 5 This Week

Related Posts

വൃദ്ധനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍

തൊടുപുഴ: മുട്ടത്ത് ലോഡ്ജ് മുറിയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദശി യേശുദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുട്ടം വേണ്ടന്‍മാക്കല്‍ ഉല്ലാസ് (34) നെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് ഉല്ലാസ് പോലീസിന് മൊഴി നല്‍കി.

തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസിനെ കഴിഞ്ഞ 23 ന് രാവിലെയാണ് മുട്ടം പോലീസ് സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുകളേറ്റ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്നും വിഷക്കുപ്പികള്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാണോ എന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ്. എന്നാല്‍ ദൂരൂഹ മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോഡ്ജിനോട് ചേര്‍ന്ന് താമസിക്കുന്ന ഉല്ലാസാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാകുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. 19 ന്  രാത്രി 10 ഓടെ  ഉല്ലാസ് ലോഡ്ജിലെത്തി യേശുദാസിനെ മര്‍ദ്ദിച്ചിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന പരാതിയുമായി പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ എന്‍.കെ ബിജു രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി മുട്ടത്തെ ലോഡ്ജിലാണ് യേശുദാസന്‍ താമസിക്കുന്നത്. വീട്ടുകാരുമായി അകന്ന് നില്‍ക്കുന്ന യേശുദാസിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ തൊടുപുഴയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. അറസ്റ്റിലായ ഉല്ലാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles