മൂവാറ്റുപുഴ : വിശുദ്ധ ബൈബിളിന്റെ ലോകത്തെ ഏറ്റവും ഉയരവും, നീളവും, തൂക്കവും വരുന്ന കൈയെഴുത്തുപ്രതി തയ്യാറാക്കി ചരിത്രത്തിൽ ഇടംപിടിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കണ്ടനാട് ഭദ്രാസനത്തിലെ കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി. പള്ളിയുടെ കീഴിലുള്ള സൺഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾ രണ്ടര വർഷം നടത്തിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ബൈബിളിന്റെ ഭീമൻ കൈയെഴുത്തുപ്രതി തയ്യാറാക്കിയത്.
7320 പേജ്, 2.27 കിലോമീറ്റർ നീളവും , 165 കിലോ ഭാരവും ഒരു നിരയായി വച്ചാൽ 10 അടി പൊക്കവും ഉള്ള ബൈബിളാണ് പൂർണമായും കൈയ്കൊണ്ട് എഴുതിയിരിക്കുന്നത്.
ഇടവയിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആയിരത്തോളം പേർ മഹദ്കർമത്തിൽ പങ്കാളിയായതായി പള്ളി വികാരി ഫാദർ പ്രിൻസ് പൗലോസ് പറഞ്ഞു. 97 വയസ്സായ ആൾമതൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൈപിടിച്ചുവരെ എഴിതിച്ചാണ് പ്രതി പ്രതി പൂർത്തിയാക്കിയതെന്നും വികാരി വിശദീകരിച്ചു. സണ്ടേ സ്‌കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും സഹകരിച്ചു. സെന്റ് ജോർജ്്് ജാക്കോബൈറ്റ്്് സണ്ടേ സ്‌കൂൾ ്സ്ഥാപിതമായിട്ട് 102 വർഷം പിന്നിട്ടു. കോവിഡ് മൂലം ശതാബ്ദി ആഘോഷം സമയത്തിനു നടത്താനാവാതെ വന്നതോടെയാണ് ഇത്തം ഒരു ആശയം ഉയർന്നുവന്നത്. വികാരി ഫാദർ പ്രിൻസ്്് പൗലോസ് വള്ളിപ്ലാവിൽ, ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി പി.എ. അബ്രഹം, ഹെഡ്മാസ്റ്റർ ബിജുസ്‌കറിയ, കോർഡിനേറ്റർ അജിത് ബേബി, തുടങ്ങിയവർ നേതൃത്വം നൽകി.
എഴുതാനുള്ള പേപ്പർ പ്രത്യേകം പ്രിന്റ് ചെയ്തു വാങ്ങുകയായിരുന്നു. എല്ലാ പേജും ലാമിനേറ്റ് ചെയ്ത,് പള്ളിക്കുള്ളിൽ പ്രത്യേക നിർമിച്ച പെട്ടിയിലാണ് കൈയെഴുത്തി പ്രതി സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ 30 ന് ചീഫ് ്ര്രെസകട്ടറി വി.പി. ജോയി ഐ.എ.എസാണ് കൈയെഴുത്തു പ്രതി ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥി ആയിരുന്നു. ഗിന്നസ് വേൾഡ്്് റിക്കോഡിൽ
സ്ഥാനം ലഭിക്കുന്നതിനു അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇടവക നേതൃത്വവും വിശ്വാസികളും. ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമെന്നും ഇതോടെ മൂന്നു വശവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ചെറു ദീപുപോലെയുള്ള ഈ കൊച്ചുഗ്രാമത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തുമെന്നു പ്രതീക്ഷയും ഉണ്ട്.