Friday, December 27, 2024

Top 5 This Week

Related Posts

വിശപ്പിന്റെ വിളി കേൾക്കൂ വിലക്കയറ്റം തടയൂ എന്ന മുദ്രാവാക്യം ഉയർത്തി ജനമുന്നേറ്റ യാത്ര നവംബർ 30 ന് .

വിശപ്പിന്റെ വിളി കേൾക്കൂ വിലക്കയറ്റം തടയൂ എന്ന മുദ്രാവാക്യം ഉയർത്തി ജനമുന്നേറ്റ യാത്ര നവംബർ 30 ന് .

കരുനാഗപ്പള്ളി : വിശപ്പിന്റെ വിളി . കേൾക്കൂ വിലക്കയറ്റം തടയൂ എന്ന മുദ്രാവാക്യം ഉയർത്തി കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ അജയകുമാറിന്റെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നവംബർ 30 ന് പാവുമ്പയിൽ നിന്ന് ആരംഭിക്കും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ സാമ്പത്തിക നയം മൂലം ഉണ്ടായ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് പരിഹരിക്കാൻ അടിയന്തര നടപടി  സ്വീകരിക്കുക. പി എസ് സി യേയും എംപ്ലോയിമെന്റ് എക്സ്ചേഞ്ചിനെയും നോക്കു കുത്തിയാക്കി  കേരള സർക്കാരും   നഗരസഭകളും കോർപ്പറേഷനുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പിൻവാതിലൂടെ നിയമിച്ച ലക്ഷക്കണക്കിന് നിയമനങ്ങൾ റദ്ദാക്കുക കേരളത്തിലെ പോലീസ് രാജ് അവസാനിപ്പിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് ആണ്ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റ യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാവ് കെ.ജി. രവി യോഗം ഉദ്ഘാടനം ചെയ്തു. കെ സി രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ രാജശേഖരൻ, എം അൻസാർ, ചിറ്റുമൂലനാസർ, എൽ.കെ ശ്രീദേവി, മുനമ്പത്ത് വഹാബ്, രമ ഗോപാലകൃഷ്ണൻ, ബോബൻ ജി നാഥ്,എം കെ വിജയഭാനു, താഹ വടക്കേക്കര, എം നിസാർ, കെ ശിവദാസൻ ,എസ് ജയകുമാർ, മുനമ്പത്ത് ഗഫൂർ, എൻ രമണൻ, കെ എ ജവാദ്, മണിലാൽ എസ് ചക്കാലത്തറ, മേലൂട്ട് പ്രസന്നകുമാർ, പനക്കുളങ്ങര സുരേഷ്, ആർ ദേവരാജൻ, സുഭാഷ് ബോസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles