Saturday, December 28, 2024

Top 5 This Week

Related Posts

വിവാദത്തില്‍ പെട്ട് സ്‌പെയര്‍ ; മൗനം പാലിച്ച് വില്യം രാജകുമാരനും

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പുസ്തകത്തിലൂടെ ഹാരി ഉന്നയിച്ചെങ്കിലും കുടുംബം മൗനം പാലിക്കുകയായിരുന്നു. ഹാരി രാജകുമാരന്റെ ആത്മകഥ സ്‌പെയറിന്റെ സ്പാനിഷ് പതിപ്പ് റിലീസിനു മുന്‍പെ ചോര്‍ന്നപ്പോള്‍ തുടങ്ങിയ വിവാദങ്ങളാണ്. സ്‌പെയര്‍ പുറത്തിറങ്ങിയതിനു ശേഷം വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും മൗനം തന്നെയായിരുന്നു മറുപടി.

”നിങ്ങളുടെ സഹോദരന്റെ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടോ?’ എന്നായിരുന്നു ചോദ്യം. ഇതോടെ ചോദ്യം അവഗണിച്ചുകൊണ്ട് വില്യം പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. കേറ്റും ചോദ്യത്തെ അവഗണിച്ചു.ലിവര്‍പൂളിലെ ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കവെ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വില്യം രാജകുമാരനോട് ചോദിച്ചപ്പോള്‍ ചോദ്യം ഒഴിവാക്കി അദ്ദേഹം ഹാളില്‍ നിന്നും പുറത്തുകടക്കുകയായിരുന്നു. ഇതുവരെ, ബക്കിംഗ്ഹാം കൊട്ടാരമോ രാജകുടുംബാംഗമോ ഹാരി രാജകുമാരന്റെ പുസ്തകത്തെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.

രാജകുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വില്യം തന്നെ ശാരീരികമായി ആക്രമിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു.സ്പെയറിന്റെ റിലീസിന് മുമ്പുള്ള ആഴ്ചകളില്‍, ഹാരി തന്റെ പുസ്തകത്തിന്റെ പ്രചരണത്തിനായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. പിതാവ് ചാള്‍സ് രാജാവിന്റെ രണ്ടാം ഭാര്യ കാമിലയെ വില്ലന്‍ എന്നാണ് ഹാരി വിശേഷിപ്പിച്ചത്. ജനുവരി 10നാണ് പുസ്തകം പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles