Monday, January 27, 2025

Top 5 This Week

Related Posts

വിമുക്ത ഭടനായ എം.എം പൗലോസ് രചിച്ച ‘ഉണരാത്ത ജനത ‘ പ്രകാശനം ചെയ്തു

എടത്വ: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്യം വെറും മരിചികയാണെന്നും വിവരമില്ലാത്തവരുടെ ഭൂരിപക്ഷം ആണ് ഇന്നത്തെ ജനാധിപത്യമെന്നും ജസ്റ്റിസ് ബി .കെമാൽ പാഷ പറഞ്ഞു.
മണ്ണാരേത്ത് എം.എം പൗലോസ് രചിച്ച ‘ഉണരാത്ത ജനത ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങും മണ്ണാരേത്ത് മത്തായി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ക്കോളർഷിപ്പ് വിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ. ഗാന്ധിയൻ കെ.ആർ.പ്രഭാകരൻ നായർ ബോധിനി അധ്യക്ഷത വഹിച്ചു.

ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ അഡ്വ.ഡി.ബി ബിനു സ്കോളർഷിപ്പ് വിതരണം നടത്തി.ശുഭ ചന്ദ്രൻ പുസ്തക പരിചയം നടത്തി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, എടത്വ സെൻ്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ജോച്ൻ ജോസഫ്, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എം.എം പൗലോസ്, അഡ്വ.രാധാകൃഷ്ണപിള്ള ഹരിപ്പാട്, അഡ്വ.സുകുമാരൻ തകഴി ,പ്രഭ എലിസബേത്ത് ജിജി, വി.എസ് ഗോപാലകൃഷണൻ ആലാ, ടി.ജി സമുവേൽ, ട്രസ്റ്റ് സെക്രട്ടറി ശോഭ ആനി മാത്യൂ, ഷിജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ 15 വർഷമായി മണ്ണാരേത്ത് മത്തായി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പഠനത്തിൽ സമർത്ഥരും നിർധനരുമായ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണം ചെയ്തു വരുന്നു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട 30 വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles