Thursday, December 26, 2024

Top 5 This Week

Related Posts

വിദ്യാർത്ഥികളെ ആക്രമിച്ച് കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പിറവം : കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ആക്രമിച്ച് തലയ്ക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മണക്കുന്നം ഉദയംപേരൂർ കരയിൽ കൊച്ചു പള്ളിക്ക് സമീപം കാട്ടിപ്പുല്ലുകാട്ടിൽ വീട്ടിൽ ആദിത്യൻ (18) മണക്കുന്നം ഉദയംപേരൂർ കല്ലറക്കൽജോയൽ മാർട്ടിൻ (18), മുളന്തുരുത്തി വട്ടുക്കുന്ന് കരയിൽ മൈത്രി നഗർ ചെട്ടിപ്പറമ്പിൽ വീട്ടിൽ അദിൻ ജേക്കബ്ബ് എബ്രഹാം (18) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂൾ അധ്യയന വർഷത്തിന്റെ അവസാന ദിവസം സ്‌കൂളിൽ വെച്ച് ജൂനിയേഴ്‌സ് ആയ കുട്ടികളെ ഇവർ ആക്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിറവം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പുത്തൻകുരിശ് ഡി വൈ എസ് പി ടി.ബിവിജയൻ അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എസ് എൻ സുമിത , കെ കെ മോഹനൻ വി.ടി സുരേഷ്, എ.എസ്.ഐ പ്രിൻസ്, എസ്.സി.പി. ഒ ജിഷ മോൾ കുര്യൻ, സിന്ധു, ഹരീഷ്, റെജിൻ പ്രസാദ്, ഗിരീഷ്, വിനോദ് എന്നിവരും ഉണ്ടായിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Popular Articles