Wednesday, December 25, 2024

Top 5 This Week

Related Posts

‘വിജയമന്ത്രങ്ങൾ’ കേരളത്തിൽ
മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം നിര്‍വഹിച്ചു

തിരുവനന്തപുരം: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം കേരള പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം നിയമസഭാമന്ദിരത്തില്‍ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.

നജീബ് കാന്തപുരം എം.എല്‍.എ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

പ്രശസ്ത കവി പ്രഭ വര്‍മ, സിനിമ സംവിധായകരായ പ്രജേഷ് സെന്‍,ഗാന്ധിമതി ബാലന്‍, രാജീവ് ഒ.എന്‍വി , ഡോ.രതീശ് കാളിയാടന്‍, സേതു യേശുദാസന്‍, അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ സംബന്ധിച്ചു.

ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ , മാനേജര്‍ സി.എന്‍. ചേന്ദമംഗലം , ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. 6 ഭാഗങ്ങളിലായി പുസ്തകം ലഭ്യമാണ്. വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 0097444324853 എന്ന നമ്പറില്‍ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles