Friday, November 1, 2024

Top 5 This Week

Related Posts

വാരാഘോഷത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം

മൂവാറ്റുപുഴ : 69 – മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ മാത്യു കുഴലനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ.ഉമ്മർ സ്വാഗതം പറഞ്ഞു.

പ്രബന്ധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സഹകരണസംഘം ജോയിന്റ് രജിസ്ത്രാർ കെ സജീവ കർത്ത ക്യാഷ്് അവാർഡുകൾ നൽകി. മുന്്ിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം.ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. ദിനേശ് ചെയർമാൻ എം.കെ.ദിനേശ്ബാബു വിഷയം അവതരിപ്പിച്ചു. ജോളി ജോർജ്, ഇ.കെ. സുരേഷ്, കിഷോർ എൻ.എം.ബിജു തങ്കപ്പൻ, എബ്രഹാം തൃക്കളത്തൂർ, ശിവദാസ്.റ്റി, അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ശരീഫ,് ജീവനക്കാരുടെ പദ്ധതികളായ പി പി മാത്യുസ്, സിബി സെബാസ്റ്റ്യൻ, സണ്ണി കുര്യാക്കോസ്, എ.സി.എൽദോസ്, കെ.എൻ, മോഹനൻ,ജയമോൻ യു.ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles