Tuesday, January 7, 2025

Top 5 This Week

Related Posts

വാരപ്പെട്ടി എൻഎസ്എസ് എച്ച്എസ്എസിലെ 1983-84 എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി -അധ്യാപക സമാഗമം

മൂവാറ്റുപുഴ : വാരപ്പെട്ടി എൻഎസ്എസ് എച്ച്എസ്എസിലെ 1983-84 എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും -അധ്യാപകരും ഒത്തുകൂടി. ‘
മധുരമൂറുന്ന പഴയ ഓർമ്മകൾ പങ്കുവയ്ക്കാൻ കുടുംബസമേതമാണ് പൂർവ വിദ്യാർഥികൾ സ്‌കൂൾ അങ്കണത്തിലെത്തിയത്. ക്ലാസ്സ് ആരംഭം പോലെ ബെല്ലടിച്ചായിരുന്നു യോഗഹാളിലേക്കു പ്രവേശം. തുടർന്നു അന്നത്തെ അധ്യാപകർ ചേർന്ന് നിലവിളക്കിലെ തിരികൾ തെളിച്ചു.
ഉദ്ഘാടനം ചെയ്തു. കെ.വൈ. എൽദോ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അദ്ധ്യാപകരെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച്്് ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. |കെ.ടി..രാജൻ, ദീപ ഇന്ദുചൂഢൻ, ജയിംസ് വർഗീസ്, ദിനേശ് എ.എ. എൻ.ആർ.സജീവ്, എൽദോസ് കെ.സി., ‘ റഹിം കെ.എം. , റെജി കെ.ടി. , കെ.എസ് സുരേഷ് കുമാർ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും മറ്റും വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് സംഗമത്തിന് വേദിയൊരുക്കിയതെന്നു സംഘാടകർ പറഞ്ഞു.
പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് പരസ്പരം കാണുന്നതും വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നതും. അതിന്റെ ആഹ്‌ളാദവും ആശ്ചര്യവും പ്രകടമായിരുന്നു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles