Friday, December 27, 2024

Top 5 This Week

Related Posts

വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ

വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ. മജീദ് മണിയോടൻ (പ്രസി), പി.എ. ഗഫൂർ വാരാമ്പറ്റ (ജന. സെക്ര), പി.സി. അലി കൊളഗപ്പാറ (ട്രഷ), റഷീദ് ഖാദിരി (ഓർഗ. സെക്ര), കെ.സി. അസീസ് കോറോം (കോഓഡിനേറ്റർ), റസാഖ് അണക്കായി (സീനിയർ വൈസ് പ്രസി), ബഷീർ ബാജി നായ്ക്കട്ടി, റിയാസ് പടിഞ്ഞാറത്തറ, എം.കെ. ഹുസൈൻ മക്കിയാട്, അസീസ് തച്ചറമ്പൻ, കെ.സി. സുലൈമാൻ കണ്ടത്തുവയൽ (വൈ. പ്രസി), മൻസൂർ മേപ്പാടി, മുജീബ് കൂളിവയൽ, സി.കെ. ജമാൽ മീനങ്ങാടി, മുഹമ്മദലി വാളാട്, അഡ്വ. ശുകൂർ ബത്തേരി (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ പി.കെ. അബൂബക്കർ, കെ.കെ. അഹമ്മദ് ഹാജി, എം.എ. മുഹമ്മദ് ജമാൽ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

ഓൺലൈനിൽ ചേർന്ന ഗ്ലോബൽ യോഗത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഹമീദലി ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിച്ചു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പി.കെ. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. റഷീദ് റിട്ടേണിങ് ഓഫിസറായിരുന്നു. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എം.എ. മുഹമ്മദ് ജമാൽ, പി. ഇസ്മാഈൽ, ടി. മുഹമ്മദ്, യഹ്യാഖാൻ തലക്കൽ, അഹമ്മദ് മാസ്റ്റർ, അയ്യൂബ് ബത്തേരി, റസാഖ് കൽപറ്റ, എം.പി. നവാസ്, റഹീസ് അലി മാനന്തവാടി, നാസർ വാകേരി, അഷ്റഫ് കല്ലടസ്, ഫായിസ് തലക്കൽ, പി.ടി. ഹുസൈൻ, എം.കെ. റിയാസ്, സി.കെ. ഹുസൈൻ, ഇസ്മാഈൽ ബപ്പനം, മൊയ്ദു മക്കിയാട്, ഷറഫു കുംബളാദ്, അൻവർ സാദാത്ത്, ഫൈസൽ വെള്ളമുണ്ട, അബ്ദുസമദ് പടിഞ്ഞാറത്തറ, യൂസുഫ് ആറുവാൾ, എം.കെ. അഷ്റഫ്, നിസാർ ചക്കര, ശിഹാബ് തോട്ടോളി, ഷറഫു പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കെ.എം.സി.സി ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ പങ്കാണ് വഹിക്കുന്നത്. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള വയനാട് ജില്ലയിലെ ഏക ആംബുലൻസ് ഗ്ലോബൽ കെ.എം.സി.സിയുടെതാണ്. പുതിയ കമ്മിറ്റി ജില്ലയിലെ പ്രവാസി പുനരധിവാസ മേഖലയിൽ പുതിയ കർമപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles