Wednesday, December 25, 2024

Top 5 This Week

Related Posts

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കേന്ദ്രം കൂടുതൽ പണം വകയിരുത്തണം

തൊടുപുഴ: വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ പണം വകയിരുത്തണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവിന് കത്ത് നൽകി.

കഴിഞ്ഞ ദിവസം ബഡ്ജറ്റ് ചർച്ചയിലും എം.പി. ഈ വിഷയം ഉന്നയിച്ചിരുന്നു. മൂന്നാർ മേഖലയിൽ കാട്ടാനകളുടെയും, മറ്റു വന്യമൃഗങ്ങളുടെയും കടന്നുകയറ്റം പരിഹരിക്കുന്നതിന് ആയി കേരള സർക്കാർ സമർപ്പിച്ച 1.94 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ വന്യമൃഗങ്ങളുടെയും പ്രത്യേകിച്ച്, കാട്ടാനകളുടെ ശല്യം തീവ്രമായി വ്യാപിക്കുകയും, ഫോറസ്റ്റ് വാച്ചർ ശക്തിവേലിൻറെ മരണം ഉണ്ടായ പ്രത്യേക സാഹചര്യവും, മേഖലയിലെ വീടുകളും , കടകളും , തൊഴിലാളി ലയങ്ങളും ആക്രമിക്കപ്പെടുന്നത് മന്ത്രിയെ ബോധ്യപ്പെടുത്തി.

ഇക്കാര്യത്തിൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പണം വകയിരുത്തണം. സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും, ഈ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ അനിശ്ചിതകാലനിരാഹാരസമരം നടന്നു കൊണ്ടിരിക്കുന്ന വിവരവും മന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തിൽ അനുഭാവപൂർണ്ണമായ പരിഗണന ഉണ്ടാകുമെന്ന് മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നൽകിയെന്നും എം.പി. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles