Saturday, December 28, 2024

Top 5 This Week

Related Posts

ലോട്ടറി തൊഴിലാളി സമരം നടത്തി

തൊടുപുഴ: ലോട്ടറി തൊഴിലികളുടെ റ്റി.സി.എസ്.നികുതി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അടക്കണമെന്ന് ആൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ആവശ്യപ്പെട്ടു ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ഓൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.വി.പ്രസാദ് ,ഫിഫ്റ്റി ഫിഫ്റ്റിലോട്ടറി പിൻവലിക്കുക ,ഞയറാഴ്ച്ച ലോട്ടറി തൊഴിലാളികൾക്ക് അവധി നൽകുക ,ഓൺലൈൻ എഴുത്തു ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത് തൊടുപുഴ രാജീവ് ഭവനു മുന്നിൽ നിന്ന് മാർച്ചായി വന്നാണ് ധർണ്ണ നടത്തിയത് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട് അദ്ധ്യക്ഷനായിരുന്നു ഐ .എൻ .റ്റി .യു.സി റീജണൽ പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ,ശശി കണ്യാലി ,പി .പി .തങ്കപ്പൻ .ജോർജ്ജ് താന്നിക്കൽ, അച്ചാമ്മ ,കെ എസ് ജയകുമാർ ,അനുഷൽ ആൻ്റണി, പ്രവീൺ ജെയിംസ് ,വിജയൻ കരിമണ്ണൂർ ,നാരായണൻകുന്നിണി ,രാധാകൃഷ്ണൻ ,വൽസല, കാഞ്ചന ,കെ എസ് മധു ,പി.കെ രാജു ,നാരായണൻകുന്നിണി ,ആർ രാജേഷ് ,കരിം തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles