Friday, December 27, 2024

Top 5 This Week

Related Posts

ലോകത്തെ വിവിധ രാജ്യങ്ങൾക്ക് പണിക്കാരെ സൃഷ്ടിച്ചുനൽകുന്ന സംസ്ഥാനം മാത്രമായി നാം മാറുന്നു :സന്തോഷ് ജോർജ് കുളങ്ങര

ലോകത്തിന്റെ മുന്നിൽ അഭിമാനിക്കാവൂന്ന ഉയർച്ചയിലേക്കു വളരാൻ സ്വപ്‌നം കാണുകയും ദൃഢപ്രതിജഞയെടുക്കുകയും ചെയ്യണമെന്ന് പ്രശസ്ത യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു.

മൂവാറ്റുപുഴ : ലോകത്തിന്റെ മുന്നിൽ അഭിമാനിക്കാവൂന്ന ഉയർച്ചയിലേക്കു വളരാൻ സ്വപ്‌നം കാണുകയും ദൃഢപ്രതിജഞയെടുക്കുകയും ചെയ്യണമെന്ന് പ്രശസ്ത യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു. ഡീൻകുര്യാക്കോസ് എം.പി.യുടെ റൈസ് പദ്ധതിയുടെ ഭാഗമായുള്ള അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെ വിവിധ രാജ്യങ്ങൾക്ക് പണിക്കാരെ സൃഷ്ടിച്ചുനൽകുന്ന സംസ്ഥാനം മാത്രമായി നാം മാറുന്നു. ലോകത്തെ നയിക്കുന്ന പ്രതിഭാശാലികളായി നാം മാറാൻ ശ്രമിക്കണം. അത്തരം ലക്ഷ്യബോധം പകർന്നു നൽകുന്നതിനു നമ്മുടെ വിദ്യാഭ്യാസത്തിനും അധ്യാപകർക്കും മാതാപിതാക്കൾക്കും സാധിക്കുന്നില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. കുട്ടികൾ അവരുടെ കഴിവുകൾ സ്വയം തിരിച്ചറിയാൻ ശ്രമിക്കണം.ഒരു നേർരേഖപോലെ ഡോക്ടരും എൻജീനീയറും ആകുകയെന്നതിനപ്പുറം വ്യത്യസ്തമേഖലകളിൽ പ്രാവിണ്യം നേടാൻ സാധിക്കണം. ഏത് മേഖലയിലുള്ളവരെയും ലോകം ആദരിക്കുന്ന കാലമാണെന്നും അദ്ദേഹം ഓർമിച്ചു
ചടങ്ങിൽ മുവാറ്റുപുഴ നിയോജകമണ്ഡലത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം വിതരണവും അദ്ദേഹം നിർവഹിച്ചു. യോഗത്തിൽ ഡീൻകുര്യാക്കോസ് എം.പി. അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. ഫ്രാൻസിസ് ജോർജ്്, മുൻ എംഎൽഎ ജോണി നെല്ലൂർ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ്്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിയൻ, ഫാദർ ആന്റണി പുത്തൻകുളം തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles