Monday, January 27, 2025

Top 5 This Week

Related Posts

ലോകകപ്പ് വേദിയിൽ കിങ്ഖാനും എത്തും

ഗ്രൗണ്ടിൽ മെസ്സിയും എംബാപ്പേയും; സ്റ്റുഡിയോയിൽ ഞാനും റൂണിയും. 18 ന്റെ വൈകുന്നേരം മനോഹരമാകും’-ഷാരൂഖ് ഖാൻ. ട്വിറ്ററിൽ കുറിച്ചു.
നാല് വർഷത്തിനുശേഷം ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച് പഠാന്റെ പ്രമോഷനായി ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയിൽ താനും ഉണ്ടാകുമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

ഫിഫ സ്റ്റുഡിയോയിൽ വെയ്ൻ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നാണ് ഷാരൂഖിന്റെ ട്വീറ്റ്്്. ഗ്രൗണ്ടിൽ മെസ്സിയും എംബാപ്പേയും; സ്റ്റുഡിയോയിൽ ഞാനും റൂണിയും. 18 ന്റെ വൈകുന്നേരം മനോഹരമാകും’ നേരത്തെ ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള ആദ്യ സെമി ഫൈനലിന്റെ പ്രീ-മാച്ച് സംപ്രേക്ഷണത്തിൽ താരം പങ്കെടുത്തത് കാണികൾക്ക് ആവേശം നല്കിയിരുന്നു. മിഡിൽ ഈസ്റ്റിൽ ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ.

ഫിഫ ഫൈനൽ മത്സരത്തിനിടെ ഷാരൂഖിനെ കാണാനുള്ള ആവേശത്തിലാണ് താരത്തിന്റെ ആരാധകർ. ഫുട്‌ബോളിൽ താൽപ്പര്യമില്ലാത്തവർ പോലും താരത്തെ കാണാനായി മത്സരം കാണാനെത്തുമെന്നാണ് പറയുന്നത്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. ദീപിക പദുകോണാണ് നായിക. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles