Friday, December 27, 2024

Top 5 This Week

Related Posts

ലോകകപ്പ് യുദ്ധത്തിൽ അർജന്റീന വീണു ; സൗദി അറേബ്യക്ക് മിന്നുന്ന ജയം

അർജന്റീനയുടെ സ്വപ്‌നങ്ങൾക്കുമേൽ ഇടിത്തീവാഴ്ത്തി സൗദി. അവിശ്വസനീയമായ അട്ടിമറി, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയക്കൊടി നാട്ടി. ലോകമെങ്ങുമുള്ള അർജന്റീനയുടെ ആരാധകർക്ക് ഇത് അവിശ്വസനീയ ഷോക്കാണ്. കേരളത്തിലെ കളിയാരവങ്ങളിൽ കണ്ണീർപൊഴിഞ്ഞ ദിനമാണ് ഇന്ന്.

ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളും, ഓഫ് സൈഡായതുകൊണ്ട് അനുവദിക്കാതെ പോയ മൂന്നു ഗോളുകളും, എല്ലാം ചേർന്ന് സൗദിയെ വിറപ്പിച്ച അർജന്റീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ മനോഹര ഗോൾ അർജന്റീനയുടെ വലകുലുക്കി.്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. അഞ്ച് മിനിറ്റുനുള്ളിൽ രണ്ടു ഗോൾ. പിന്നീട് കണ്ടത് മെസ്സിയുടെ നേതൃത്വത്തിലുള്ള ലോക ചാംപ്യൻമാർ ഒരു ഗോളിന്റെ ലീഡ് നേടിയ സൗദിയെ മറികടക്കാുള്ള തീവ്രപോരാട്ടം നടത്തിയെങ്കിലും സൗദി പ്രതിരോധത്തെ തകർക്കാനായില്ല. 80-ാം മിനുട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.

എട്ടു മിനുട്ട് അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഇതോടെ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും നേടി സൗദി തിളങ്ങി. സൗദിയുടെ ഗോൾകീപ്പർ അൽ-ഒവൈസിന്റെ മിന്നുന്ന പെർഫോമൻസും അർജ്ന്റീയുയെ വിധിയിൽ പ്രധാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles